Chapter Title : അജ്ഞാതന്റെ കത്ത് 9
"അതേടോ.... ഞാനെന്നാലിറങ്ങട്ടെ "
അലോഷി പോയയുടനെ ഞാൻ സാബുവിനെ വിളിച്ചു. അടുത്ത വ്യാഴം അഴിച്ചുപണി പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു. മേശയിൽ നിന്നും A4 ഷീറ്റ് വലിച്ചെടുത്തു അഴിച്ചു പണി പ്രോഗ്രാം നമ്പർ എഴുതിച്ചേർത്തു.
ഹാളിലിരിക്കുന്ന ലാന്റ് ഫോൺ റിംഗ് ചെയ്തു.പതിവില്ലാതെ ഇന്റർനാഷണൽ കോൾ തന്നെ. ലോംഗ് ബെൽ
ഞാനെഴുന്നേറ്റ് ചെന്ന് ഫോണെടുത്തു.
" ഹലോ മിസ്സ് വേദപരമേശ്വർ മരിക്കാൻ തയ്യാറായിക്കൊള്ളൂ."
"ഹലോ നിങ്ങളാരാ?"
" നിന്റച്ഛന്റെ കാലൻ ഇപ്പോ നിന്റേയും..... ഇത് പോലന്ന് ഞാൻ പരമേശ്വറിനും വാണിംഗ് കൊടുത്തിരുന്നു."
ഫോൺ ഡിസ്കണക്ടായി.
ഭയം തോന്നിയില്ല മറിച്ച് സന്തോഷിച്ചു.അഴിച്ചുപണി യ്ക്ക് വേണ്ടതെല്ലാം എഴുതിച്ചേർത്ത് ഞാൻ പ്രോഗ്രാമിൽ ഓരോ എപ്പിസോഡിലും വരേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി, കോണ്ടാക്ട് നമ്പർ തപ്പിയെടുത്ത ശേഷം അവരെ വിളിച്ചു കാര്യം പറഞ്ഞു. മേഡത്തെ കാണാൻ പോവണം. എന്തായാലും പ്രോഗ്രാം കഴിയും വരെ കാത്തിരിക്കാം. ടി വി ഓൺ ചെയ്തു.തോമസ് ഐസകിനെ പറ്റിയുള്ള വാർത്തകൾ മാത്രം. ചാനൽ മാറ്റി ഒരു ഹിന്ദി ഗാനം ഐശ്വര്യാറായിയുടെ താൽ ലെ ഗാനം.... ഇപ്പോൾ മനസ് ശാന്തമാണ്. ഒന്ന് മയങ്ങണമെന്നോർത്താണ് ബെഡ്റൂമിലെത്തിയത്. കിടന്നപ്പോഴേക്കും കോളിംഗ് ബെല്ലടിച്ചു. മുടി വാരി ക്ലിപ് ചെയ്ത് ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. നാൽപ്പതിനോടടുത്ത ഒരു സ്ത്രീ.കോട്ടൺ സാരി മനോഹരമായി ഉടുത്തിരിക്കുന്നു. എനിക്കപരിചിതമായ മുഖം.വിഷാദം കലർന്ന പുഞ്ചിരിയവർ എനിക്ക് നൽകി.
"വേദഎന്റെ പേര് സോഫിയ നൈനാൻ കോശി.സിഐ നൈനാൻ കോശിയുടെ ഭാര്യയാണ് ഞാൻ "
എനിക്ക് ആളെ മനസ്സിലായി.
"വരൂ കയറിയിരിക്കു"
എനിക്കു മുന്നേ അവർ ഹാളിൽ കടന്നിരുന്നു. അവർക്കെതിരെ ഞാനുമിരുന്നു. അവർക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. ഒരു
💬 Comments
View all comments