0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 679

തുടക്കത്തിനായവർ കോട്ടൻസാരിയുടെ തുമ്പിൽ വെറുതെ വിരലുകൾ ചുറ്റിക്കൊണ്ടിരുന്നു.

" എന്നെ വേദ സഹായിക്കണം"

അവർ പറഞ്ഞു തുടങ്ങി. സെറ്റിയിലിരുന്ന കണ്ണാടി എടുത്തു നേരെ വെച്ച് ഞാനവരെ നോക്കി

"എനിക്ക് ഭയമാണിന്നു ജീവിക്കുവാൻ എനിക്ക് രണ്ട് പെൺമക്കളായിരുന്നു. ഒന്നിനെയവർ കൊന്നു.അവർ ആരാണെന്നെനിക്കറിയില്ല പക്ഷേ എന്റെ ഭർത്താവിനറിയാം. അദ്ദേഹത്തിനും ഭയമാണ്. എന്റെ മോളെയറിയുമോ ? സാറാ നൈനാനെ? ഉണ്ടാവില്ല അല്ലേ? അർജ്ജുൻ എന്ന സഹപാഠിയെ സ്നേഹിച്ചു അവന്റെ മരണത്തോടെ ആത്മാഹത്യ ചെയ്ത സാറയെ ഓർക്കുന്നുണ്ടോ?"

"ഉണ്ട്.അർജ്ജുന്റെ ബോഡി ഇതു വരെ കിട്ടിയിട്ടില്ലല്ലോ?"

" ഇല്ല അതൊരിക്കലും കിട്ടില്ല. കാരണം അവന്റെ ബോഡി കത്തിയമർന്നത് സാറയുടെ മുന്നിലാ. വേദ എനിക്കൊപ്പം വീട്ടിൽ വരാമോ.ഞാൻ തെളിവുകൾ തരാം."

ഞാൻ ഇരുന്ന് ചിന്തിച്ചു പോകണമോ വേണ്ടയോ ഒടുവിൽ

" ഞാനൊന്നു റെഡിയാവട്ടെ "

എന്നു പറഞ്ഞെഴുന്നേറ്റു. മുറിയിലെത്തി അലോഷിക്കു മെസ്സേജയച്ചു.

" നൈനാൻ കോശിയുടെ വീട്ടിലേക്ക് പോവുകയാണ്. "

മെസ്സേജ് സീനാവാൻ നിന്നില്ല, ഞാൻ അവർക്കൊപ്പം ഇറങ്ങി. എന്താവും അവർക്കെന്നോട് വിശദമായി പറയാനുള്ളത്?

"വേദയെ കണ്ടു സംസാരിക്കാൻ എന്നോട് പറഞ്ഞത് നൈനാൻ ആണ്. കുടുംബം ഇപ്പോൾ നിന്റെ ദയയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. "

"എനിക്കൊന്നും മനസിലായില്ല. വിശദമായി പറയാമോ?"

"സാറയുടെ മരണത്തിലെ ചില ദുരൂഹതകൾ അത് നീക്കി പുറത്ത് കൊണ്ടുവരണം."

" ദുരൂഹത ?!"

"അതെ. അവൾ മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു എന്നത് ഇവയെല്ലാം."

"അതെല്ലാം പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതല്ലേ?"

എന്റെ ചോദ്യം

" അതെ. പക്ഷേ സത്യം അതായിരുന്നില്ല.സത്യമെല്ലാമറിഞ്ഞിട്ടും ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല സാറയുടെ അനിയത്തി അന്നയെ ഓർത്തിട്ട്. അവളിപ്പോൾ പത്താംതരമായി "

"അർജുനുമായി

💬 Comments

View all comments