Chapter Title : അഖില ആനന്ദം 1 [Appunni Nair]
മാറിത്തുടങ്ങിയിട്ടുണ്ടാവും) ഏറെക്കാലത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ അപ്പക്കും അമ്മയ്ക്കും വലിയ താല്പര്യമായിരുന്നു. വല്ല നാടൻ വാറ്റും അടിക്കാം എന്നതിൽ കൂടുതൽ താല്പര്യമൊന്നും എനിക്ക് തോന്നിയില്ല.
നാട്ടിലെ അപ്പയുടെ പെങ്ങളുടെ കൈവശമുള്ള മഠത്തിൽ തന്നെയായിരുന്നു താമസം. പഴയ നാലുകെട്ട്, ചുറ്റും വിശാലമായ തൊടിയും കുളവും, അപ്പുറത്ത് ചെറിയൊരു അമ്പലവും.. അപ്പയുടെ സഹോദരിയും ഭർത്താവും ഇളയമകളും മാത്രമാണുള്ളത്. നാട്ടിലെത്തിയ ഉടനെ അപ്പ & 'അമ്മ പഴയ കൂട്ടുകാരെ കാണാനുള്ള തീർത്ഥാടനം തുടങ്ങി. എന്നാലും എന്നെ തീരെ വിശ്വാസമില്ലാത്തകൊണ്ട് ഇടക്കിടക്ക് അമ്മയും അപ്പയും വിളിച്ചോണ്ടിരിക്കും. രണ്ടുമൂന്നു ദിവസം ആന്റി ഉണ്ടാക്കിതന്ന ഭക്ഷണമല്ലാതെ യാതൊരു എന്റെർറ്റൈന്മെന്റും ഇല്ലായിരുന്നു. ഡൽഹിയിലെ ബഹളം മാത്രം അനുഭവിച്ചു ശീലിച്ച ഇവിടുത്തെ പ്രകൃതി രമണിയും ആമ്പിയൻസും വീടിനകത്തെ തണുപ്പുമെല്ലാം പുതിയ അനുഭവമായിരുന്നു.
ചില്ല്ന്ന് രണ്ടെണ്ണം അടിക്കാൻ പൂതിയുണ്ടെങ്കിലും മാന്യനായി അഭിനയിച് അപ്പയുടെ കയ്യിന്ന് പൈസവാങ്ങി തിരിച്ചുപോവാനുള്ള പ്ലാൻ പൊളിക്കാൻ പറ്റില്ലല്ലോ.. മൂന്നാം ദിവസം സന്ധ്യക്ക് സെറ്റിയിൽ കിടന്നു ഫോണിൽ കളിചോണ്ടിരുന്നപ്പോൾ എന്തോ ചിൽ ചിൽ ശബ്ദം കേട്ട് തല ഉയർത്തി നോക്കിയതും എന്റെ മുഖത്തേക്ക് ഒരു കെട്ട് ചാർട്ടാണ് വന്നുവീണത്. ഞെട്ടിപിടഞ്ഞു എഴുന്നേറ്റു നോക്കുമ്പോ 'നീയേതാടാ നായെ' എന്ന ഭാവത്തിൽ ഒരു തടിച്ചി ഉണ്ടക്കണ്ണി തല ഉയർത്തി നോക്കുന്നു. ഞാൻ പതിയെ എണീറ്റ് നിന്നപ്പോൾ തിരിഞ്ഞുനോക്കികൊണ്ട് പതിയെ അവൾ അടുക്കളയിലേക്ക് കയറിപ്പോയി. നാട്ടിലൊരു മുറപ്പെണ്ണ് ഉണ്ടെന്നു അമ്മ കളിയാക്കി പറയുമെന്നല്ലാതെ ഞാൻ ഇതിനെക്കുറിച്ചു ഒട്ടും ബോതേര്ഡ് അല്ലായിരുന്നു. ഇവൾ പട്ടാമ്പിയിലെക്ക് കല്യാണം കഴിച്ചുകൊടുത്ത അക്കാവോടെ അടുത്ത് നിന്ന് പഠിക്കുകയാണെന്നു ആന്റി പറഞ്ഞപ്പോഴും 'അമ്മ എപ്പോഴോ ഫോണിൽ കാണിച്ചുതന്ന ചെറിയ കുട്ടിയായിരുന്നു മനസ്സിൽ..
നിലത്തുകിടന്ന ചാർട്ടൊക്കെ പെറുക്കി മൂലക്ക് ഇട്ട് ഞാൻ വീണ്ടും സിറ്റിയിലേക്ക് ചാഞ്ഞിരുന്നു . അഞ്ചു മിനിറ്റ് തികഞ്ഞില്ല ആന്റി "അപ്പൂ" എന്ന് ഈണത്തിൽ വിളിച്ചുകൊണ്ട് അടുക്കളെന്ന് വന്നു. (ആന്റിയുടെ വിളിയും സംസാരവുമെല്ലാം നടി സുകുമാരിയെപ്പോലെ പ്രത്യേക ടോണിലാണ്) ടീപ്പോയിൽ അവൽ നനച്ചതും കാപ്പിയും കൊണ്ടുവെച്ച് ആന്റി അപ്പുറത്തെ സെറ്റിയിൽ ഇരുന്നു. ആന്റിയുടെ പിറകിൽ ഉണ്ടക്കണ്ണി സ്ഥാനം പിടിച്ചിട്ടുണ്ട്.
"അവൾ അപ്പൂനെ കണ്ടില്ല.. അറിയാതെ എറിഞ്ഞതാണ്".. ആന്റി പറഞ്ഞു
💬 Comments
View all comments