0%

Chapter Title : അഖില ആനന്ദം 1 [Appunni Nair]

Author : Kambikathakal Read All Parts 328

ചാർട്ടാണ് വന്നുവീണത്. ഞെട്ടിപിടഞ്ഞു എഴുന്നേറ്റു നോക്കുമ്പോ 'നീയേതാടാ നായെ' എന്ന ഭാവത്തിൽ ഒരു തടിച്ചി ഉണ്ടക്കണ്ണി തല ഉയർത്തി നോക്കുന്നു. ഞാൻ പതിയെ എണീറ്റ് നിന്നപ്പോൾ തിരിഞ്ഞുനോക്കികൊണ്ട് പതിയെ അവൾ അടുക്കളയിലേക്ക് കയറിപ്പോയി. നാട്ടിലൊരു മുറപ്പെണ്ണ് ഉണ്ടെന്നു അമ്മ കളിയാക്കി പറയുമെന്നല്ലാതെ ഞാൻ ഇതിനെക്കുറിച്ചു ഒട്ടും ബോതേര്ഡ് അല്ലായിരുന്നു. ഇവൾ പട്ടാമ്പിയിലെക്ക് കല്യാണം കഴിച്ചുകൊടുത്ത അക്കാവോടെ അടുത്ത് നിന്ന് പഠിക്കുകയാണെന്നു ആന്റി പറഞ്ഞപ്പോഴും 'അമ്മ എപ്പോഴോ ഫോണിൽ കാണിച്ചുതന്ന ചെറിയ കുട്ടിയായിരുന്നു മനസ്സിൽ..

നിലത്തുകിടന്ന ചാർട്ടൊക്കെ പെറുക്കി മൂലക്ക് ഇട്ട് ഞാൻ വീണ്ടും സിറ്റിയിലേക്ക് ചാഞ്ഞിരുന്നു . അഞ്ചു മിനിറ്റ് തികഞ്ഞില്ല ആന്റി "അപ്പൂ" എന്ന് ഈണത്തിൽ വിളിച്ചുകൊണ്ട് അടുക്കളെന്ന് വന്നു. (ആന്റിയുടെ വിളിയും സംസാരവുമെല്ലാം നടി സുകുമാരിയെപ്പോലെ പ്രത്യേക ടോണിലാണ്) ടീപ്പോയിൽ അവൽ നനച്ചതും കാപ്പിയും കൊണ്ടുവെച്ച് ആന്റി അപ്പുറത്തെ സെറ്റിയിൽ ഇരുന്നു. ആന്റിയുടെ പിറകിൽ ഉണ്ടക്കണ്ണി സ്ഥാനം പിടിച്ചിട്ടുണ്ട്.

"അവൾ അപ്പൂനെ കണ്ടില്ല.. അറിയാതെ എറിഞ്ഞതാണ്".. ആന്റി പറഞ്ഞു നിർത്തി
"സോറി" ഉണ്ടക്കണ്ണി ഒട്ടും ആത്മാർത്ഥയില്ലാതെ ലേശം പുച്ഛം കലർത്തികൊണ്ടു പറഞ്ഞു..

ആന്റി നിർബന്ധിച്ച് സോറി പറയിപ്പിച്ചതാണെന്നു വ്യക്തം. ലേശം വലിപ്പക്കൂടുതലുള്ള അവളുടെ ഉണ്ടക്കണ്ണുകളുടെ ബോർഡർ ലൈനിലുള്ള മഷിയൊക്കെ മുഖം കഴുകിയപ്പോൾ പരന്നിട്ടുണ്ട്. ചുരുണ്ടുനീണ്ട സമൃദ്ധമായ മുടി അതിന്റെ കെട്ടിൽനിന്നഴിഞ്ഞു വെള്ളച്ചാട്ടംപോലെ ഇടതുതോൾവഴി മുന്നോട്ട് വിരിഞ്ഞുകിടക്കുന്നു. ജനൽവഴി അകത്തേക്ക് കയറിവരുന്ന അസ്തമയസൂര്യന്റെ വെളിച്ചം അവളുടെ വട്ടമുഖത്തിനു തങ്കനിറം നൽകുന്നുണ്ട്. നീണ്ടുരുണ്ട മൂക്കിൽ ചെറിയൊരു പച്ചക്കല്ല് മൂക്കുത്തി, അതിനുതാഴെ തുടുത്തുവിടർന്ന ചുണ്ടുകൾക്ക് മുകളിലായി നനവുപറ്റിയ നനുത്ത സ്വർണ്ണരോമങ്ങളുടെ നിര.. ഇതിനെല്ലാം മേമ്പൊടിയായി ഇത്തിരി പുച്ഛവും. അത്

💬 Comments

View all comments