Chapter Title : അഖില ആനന്ദം 1 [Appunni Nair]
മാത്രം, അതുമാത്രം എനിക്കത്ര പിടിക്കുന്നില്ല. ഇവിടെ നിക്കുന്ന അത്രേം കാലം ഇവളുമായി അങ്കം വെട്ടേണ്ടിവരുമെന്ന് ആ നിമിഷം എനിക്ക് തോന്നി..
അവൾ പുച്ഛം ഒട്ടും കുറക്കാതെ പതിയെ വന്ന് ഞാൻ പെറുക്കിക്കൂട്ടി വെച്ച ചാർട്ടുകൾ എടുത്ത് റൂമിലേക്ക് പോയി.
********************
"അമ്മാ സാപ്പ്ട കൂപ്പ്ട്രാങ്കെ".. രാത്രി വാതിലിൽ രണ്ട് അടിയടിച്ചിട്ട് ചിലങ്ക ശബ്ദം സ്റ്റെപ്പ് ഇറങ്ങിപ്പോവുന്നത് കേട്ടു. ടീഷർട്ട് എടുത്തിട്ട് താഴേക്ക് ഇറങ്ങി ചെന്നപ്പോഴേക്കും അവൾ ഒരു പ്ളേറ്റിൽ ചപ്പാത്തി എടുത്തുവെച്ച് തീറ്റ തുടങ്ങിയിരുന്നു. അങ്കിളിന്റെ ജുബ്ബയും പൈജാമയും ആണ് എടുത്തുടുത്തിരിക്കുന്നത്. തിന്നുകഴിഞ്ഞിട്ട് ഏതോ ട്രെയിൻ പിടിക്കാനുള്ളത് പോലെ കുത്തിനിറച്ചാണ് തീറ്റ. ഇടക്ക് കണ്ണ് തള്ളി ഓരോ നോട്ടവും. ഞാൻ അര ചപ്പാത്തി തിന്നുകഴിഞ്ഞപ്പോഴേക്കും അവൾ ഫിനിഷ് ചെയ്ത് വിരലുംനക്കി അടുക്കളയിലേക്ക് തിരിഞ്ഞുനടന്നു. അപ്പോഴാണ് ഇവളുടെ കണ്ണിന് മാത്രമല്ല വലുപ്പം എന്ന് മനസ്സിലായത്. ആകെമൊത്തത്തിൽ സാരിയിൽ കാണുമ്പോഴുള്ളത്ര തടിയും ഇല്ല. മിന്നുന്ന പൈജാമയിൽ സമൃദ്ധമായ നിതംബഭാരം തുളുമ്പുന്നത് പോലെ.. കണ്ണ് വലിക്കാതെ നോക്കികൊണ്ടിരിക്കുമ്പോഴാണ് ആന്റി ശ്രദ്ധ തെറ്റിക്കുന്നത്:
"അപ്പാവോടെ ഡ്രെസ്സാക്കും, നീ വന്തത്‌നാലേ ആത്ത് ലെ ഇനിമേ ടീഷർട് ഫ്രോക്ക് പോട്ട്ക്ക മാട്ടാളാ" ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് നന്നായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
*******************************************
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.. രാവിലെതന്നെ അങ്കിൾ വാതിലിൽ കൊട്ടി ഈണത്തിൽ വിളി തുടങ്ങി. ഞായറാഴ്ച്ച അമ്പലത്തിൽ തിരക്കാണ്. അമ്പി കൂടെ വരണം അതാണ് ആവശ്യം. ഭരണം എനിക്കിഷ്ടപെട്ടില്ലെങ്കിലും കുറച്ച് ആൾക്കാരെ കാണാമല്ലോ എന്ന് കരുതി കുളത്തിൽ മുങ്ങി കയറി അമ്പലത്തിലേക്ക് പോയി. മൂന്നാല് കേരള ആന്റീസ് മാത്രം ഉണ്ട്. അമ്പലത്തിനകത്തേക്ക്
💬 Comments
View all comments