Chapter Title : അഖില ആനന്ദം 1 [Appunni Nair]
കണ്ണ് തുടച്ചു സ്വതസിദ്ധമായചിരിചിരിച്ചു.
"നീ ഡെസ്‌പാകവേണാ.. പോ" അവർ എന്നെ തള്ളിവിട്ടു.. ഞാൻ ഗോവണിയുടെ അടുത്തെത്തിയപ്പോഴേക്കും വീണ്ടും വിളിവന്നു. "കണ്ണാ".. അപ്പു മാറിയതിൽ എനിക്ക് അത്ഭുതവും സന്തോഷവും തോന്നി. ആന്റി അടുക്കളയിൽ നിന്ന് പ്രത്യക്ഷപ്പെട്ടു.
"ഫ്രീയാ ഇരുന്താ അക്കി(അഖി) കൂട്ടീണ് പോയി കായ്കറി വാങ്ങിക്റ്റ് വരിയാ ?? അങ്കിൾ ഈവനിംഗിലെതാ ടൗണുക്ക് പോവാ.. ഫ്രഷാ എതുമേ കെടക്കാത്".. "സ്‌കൂട്ടർ എടുത്തുക്കൊ, കീ താത്താ ഫോട്ടോക്ക് കീഴെ ഇരുക്കും"
ഈ മന്തിക്കുന്താണിയെ എഴുന്നള്ളിച്ചു കൊണ്ടുപോവാൻ വലിയ താല്പര്യമൊന്നും ഇല്ലെങ്കിലും എനിക്ക് ആന്റിയോട് നോ പറയാൻ പറ്റാത്ത അടുപ്പം തോന്നിത്തുടങ്ങിയിരുന്നു.. പക്ഷെ കയ്യിൽ കാശ് വേണ്ടേ. ചാവി എടുത്ത് ഞാനങ്ങനെ പരുങ്ങി നിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ആന്റി വീണ്ടും പ്രത്യക്ഷപ്പെടുന്നത്.. ആന്റി വേഗം റൂമിലേക്ക് പോയി തിരിച്ചുവന്നു.. പിറകെ ഉണ്ടക്കണ്ണിയും. അപ്പന്റെ കളസം ഊരിവെച്ചു ചുരിദാറിൽ കേറിക്കൂടിയിട്ടുണ്ട്. ലൈറ്റ് ചുവപ്പ് ചുരിദാർ, നെറ്റിയിലൊരു ചന്ദനക്കുറി. മുഖത്ത് ചെറിയ പുച്ഛം റീസ്റ്റോർ ചെയ്തിട്ടുണ്ട്. ഒര് സ്ലിങ് ബാഗും കയ്യിലുണ്ട്. ഇവളിതെങ്ങോട്ട് കെട്ടിപുറപ്പെട്ട് പോവുന്നതെന്ന് മനസ്സിലായില്ല.
പുറത്തിറങ്ങി സ്‌കൂട്ടർ എടുക്കാനൊരുങ്ങിയ എന്റെ കയ്യീന്ന് അവൾ ചാവി പിടിച്ചുവാങ്ങി. ബാഗും ഷാളും ക്രോസ്സായി ഇട്ടു സ്‌കൂട്ടറിൽ കേറി സ്റ്റാർട്ട് ചെയ്തു.. എനിക്കത് അപമാനമായി എന്ന് പ്രത്യേകം പറയണ്ടല്ലോ.. ഞാൻ പ്രതീക്ഷയോടെ അകത്തേക്ക് നോക്കി..
"അമ്മാ എല്ലാം വരമാട്ടാ നീ യേറ്" അവൾ ഹെൽമെറ്റ് എടുത്തു തലയിൽ വെച്ചുകൊണ്ട് പറഞ്ഞു.
രണ്ടു സെക്കന്റിനു ശേഷം വീണ്ടും എന്നെ നോക്കി "ഭയമാ??" അവൾ ചോദിച്ചു..
പിന്നൊന്നും ആലോചിക്കാതെ ഫോൺ പോക്കറ്റിലിട്ട് ഞാൻ പിറകിൽ കേറി ഇരുന്നു.. ആക്ടിവാ കുറച്ചുദൂരം ഓടി ഗേറ്റിനു മുന്നിൽ നിന്നു. "ഗെയ്റ്റ തൊറ" അവൾ എന്നെ നോക്കാതെ പറഞ്ഞു.. ഞാൻ മിണ്ടാതെ ഇറങ്ങി ഗെയ്റ്റ് തുറന്നു. പുറത്തേക്കിറങ്ങിയ വണ്ടിയിൽ കയറാൻ പോയപ്പോൾ വീണ്ടും "ഗെയ്റ്റ് അടച്ക്ക.. ".. മൈരത്തിയെ ഒറ്റ ചവിട്ടിനു വണ്ടിസഹിതം ചാലിൽ ഇടാൻ തോന്നിയെങ്കിലും രാവിലെ രണ്ടെണ്ണം അടിക്കാത്തതിന്റെ ധൈര്യക്കുറവ് കാരണം മിണ്ടാതെ ഗെയ്റ്റടച്ചു വണ്ടിയിൽ കേറി അവളിൽനിന്ന് പരമാവധി അകന്നിരുന്നു.. കുറച്ചു കുണ്ടും കുഴിയുമൊക്കെ ചാടി മെയിൻ റോഡിൽ കേറിയപ്പോൾ
💬 Comments
View all comments