Chapter Title : അഖിലിന്റെ പാത 7 [kalamsakshi]
ഇല്ല ഞാൻ സംസാരിച്ച് നോക്കട്ടെ" എന്ന് പറഞ്ഞ് ഞാൻ പുറത്തിറങ്ങി ഡോർ ക്ലോസ് ചെയ്തു.
"എന്റെ മകനെ കൊന്നിട്ട് നീ ഞെളിഞ്ഞ് നടക്കുകയാണല്ലേ നായെ.. ഇന്ന് തന്നെ ഞാൻ നിന്നെയും എന്റെ മകൻ പോയ ഇടത്തേക്ക് പറഞ്ഞ് വിടും, അത് കഴിഞ്ഞ് നിന്റെ മാറ്റവളെയും". കാറിന് പുറത്തിറങ്ങിയ എന്നെ കണ്ടു ചീറി കൊണ്ട് വിക്രമൻ പറഞ്ഞു.
"വിക്രമൻ സർ ഞാൻ ചെയ്തത് തെറ്റാണ് ഞാൻ സമ്മതിക്കുന്നു.. പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. അതിന് ഞാൻ സാറിനോട് മാപ്പ് ചോദിക്കുന്നു. ദയവ് ചെയ്ത് എന്നെയും റീനയെയും വെറുതെ വിടണം. ജീവന് പകരം ജീവൻ എടുക്കാൻ വന്നാൽ തരാൻ മാത്രം ജീവനുകൾ ഒന്നും ഞങ്ങൾക്കില്ല. അത് കൊണ്ട് സർ എല്ലാം ക്ഷമിച്ച് എന്നെയും റീനയെയും വെറുതെ വിടണം." ഞാൻ വളരെ താഴ്‌ന്നു ക്ഷമ ചോദിച്ചു.
"നിന്നെ വെറുതെ വിടാനോ.. ഇല്ല ഒരിക്കലും ഇല്ല. അങ്ങനെ ചെയ്താൽ എന്റെ മകന്റെ ആത്മാവ് എന്നോട് ക്ഷമിക്കില്ല." വിക്രമൻ കലി കൊണ്ട് ചീറി..
" ഇവനോട് എന്ത് സംസാരിക്കാൻ പോയി പിടിച്ചോണ്ട് വാടാ". എന്ത് മറുപടി പറയണം എന്ന് ആലോചിക്കുന്നതിന് മുമ്പ് തന്നെ എന്നെ ബന്ധനസ്ഥൻ ആക്കാനുള്ള ഉത്തരവ് വിക്രമൻ തന്റെ കൂടെ വന്ന ഗുണ്ടകൾക്ക് നൽകിയിരുന്നു.
വിക്രമന്റെ അടുത്ത് നിന്നിരുന്ന നാല് പേരിൽ നിന്നും രണ്ട് പേർ ഇത് കേട്ടപ്പോൾ തന്നെ ഓടി വന്ന് എന്റെ രണ്ട് കയ്യിലും പിടിച്ചു. ശേഷം മുതുകിൽ മറ്റേ കൈ ഉപയോഗിച്ച് തള്ളി. ബലമായി എന്നെ വിക്രമന്റെ അടുത്തേക്ക് കൊണ്ട് പോയി. പുറകിൽ വന്ന കാറിൽ
💬 Comments
View all comments