Chapter Title : അഖിലിന്റെ പാത 7 [kalamsakshi]
ഉണ്ടായിരുന്നവർ ഇത് കണ്ട് കൊണ്ട് പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ പിടിച്ചത് കണ്ടു ഇറങ്ങാൻ പോയ വിനായകിനെ അവിടെ തന്നെയിരിക്കാൻ ഞാൻ കണ്ണ് കാണിച്ചു. വിക്രമന്റെ അടത്ത് എത്തിയപ്പോൾ അയാൾ തന്റെ വലത്തെ കൈ കൊണ്ട് എന്റെ അടിവയറ്റിൽ ശക്തമായി ഇടിച്ചു. എനിക്ക് നന്നായി വേദനിച്ചു, ഇടിയേറ്റ ആഘാതത്തിൽ പിടഞ്ഞു. ശേഷം വിക്രമൻ കാറിന്റെ ഡോർ തുറന്ന് ഒരു കൊടുവാൾ എടുത്തു.
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. ഇത്രയും പേരെ ഒറ്റക്ക് അടിച്ചിട്ട് രക്ഷപ്പെടുന്നത് നടക്കുന്ന കാര്യം അല്ല. എന്തിന് എന്നെ പിടിച്ചിരിക്കുന്നവരുടെ കയ്യിൽ നിന്നും ഇപ്പോൾ രക്ഷപെട്ടില്ലെങ്കിൽ വിക്രമന്റെ വെട്ടു കൊണ്ട് ഞാൻ ഇല്ലാതാകും. ജീവിതത്തിൽ ആദ്യമായി മരണഭയം എന്നെ മൂടി... തുടരും
💬 Comments
View all comments