Chapter Title : അഖിലിന്റെ പാത 7 [kalamsakshi]
എഴുനേറ്റ് വാദം ആരംഭിച്ചു. "ബഹുമനപ്പെട്ട കോടതിയോട് എനിക്ക് പറയാനുള്ളത് വളരെ കുറച്ച് കാര്യങ്ങൾ മാത്രം ആണ്. അതിൽ ആദ്യത്തേത് ഈ കേസിൽ പ്രതി എന്ന് ആരോപിക്കപ്പെട്ട ആഖിലിന് പറയാനുള്ളത് കേൾക്കണം എന്നാണ്." എനിക് സംസാരിക്കാൻ അനുവാദം നൽകപ്പെട്ടു. ഞാൻ സാവധാനം പറഞ്ഞ് തുടങ്ങി. "കോടതി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കു.... ഞാൻ അഖിൽ ഞാൻ ഈ നഗരത്തിലേക്ക് വന്നത് ഒരു പുതിയ ജീവിതം തേടിയിരുന്നു. ഇവിടെ എന്നെ കാത്തിരുന്നത്. എന്നെപോലെ ചെറുപ്പക്കാരായ രണ്ട് അനാഥകുട്ടികളാണ്. ഞാൻ ആദ്യമായി ഒരു കച്ചവത്തിന്റെ ഭാഗമായാണ് അവരെ പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് സൗഹൃദം ആയി വളർന്നു. ഇത്ര ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപെട്ട അവരുടെ വിഷമങ്ങളും അത് മറച്ച് വെയ്ക്കാൻ ഒന്നു തീയായും മറ്റേത് പുഴയായും മാറിയതും എല്ലാം ഞാൻ മനസ്സിലാക്കി അവരെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഞാൻ കൂടുതൽ കൂടുതൽ അവരോട് അടുത്തു അവർ എന്നോടും ചെറിയ കാലങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധം വളരെ ആഴത്തിൽ എത്തി. അങ്ങനെ ഇരിക്കുമ്പോൾ ഒരുദിവസം റീന എന്നെ വിളിച്ച് വർഷക്ക് എന്തോ സംഭവിച്ചു എന്ന് അറിയിച്ചു. അവൾ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തമായില്ലെങ്കിലും എനിക്ക് വർഷക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി ഞാൻ റീനയുടെയും വർഷയുടെയും വീട്ടിലേക്ക് തിരിച്ചു അവിടെ എത്തുന്നതിന് മുമ്പ് തന്നെ വർഷക്ക് കുത്തേറ്റത്തും റീനയുടെ ജീവിൻ ആപത്തിലാണെന്നും അറിഞ്ഞ ഞാൻ റീനക്ക് രക്ഷപെടാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു. റീനയുടെ വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച കുത്തേറ്റ് കിടക്കുന്ന വർഷയാണ്... അവളെ ഇല്ലാത്തിയവൻ എന്നെ
💬 Comments
View all comments