അഖിലിന്റെ പാത 8 [kalamsakshi]

📝 Ongoing

👁 62535 views ❤ 126 likes 💬 6 comments

അഖിലിന്റെ പാത 8
Akhilinte Paatha Part 8 bY kalamsakshi |  PRVIOUS PARTS

വിക്രമന്റെ കത്തി മുനയുടെ മുന്നിൽ നിൽക്കുമ്പോൾ അംബ്രോസ് ബിർസിന്റെ ഒരു ചെറുകഥയാണ് മനസ്സിലേക്ക് വന്നത്. തൂക്കു കയറുകൾ തന്റെ കഴുത്തിൽ ചുറ്റി തന്റെ ജീവിതം അവസാനിക്കാൻ പോകുന്ന നിമിഷങ്ങളിൽ അവിടെ നിന്നും രക്ഷപെട്ടു തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ ആഗ്രഹിക്കുക മാത്രമല്ല മനസ്സുകൊണ്ട് അന്തമില്ലാത്ത വനത്തിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് തന്റെ ഭാര്യയെയു ആലിംഗനം ചെയ്യുന്നതിന് അടുത്ത് വരെ എത്തി ഒടുവിൽ കഴുത്തിലെ കയറിന്റെ മുറുക്കാത്താൽ ജീവൻ നഷ്ടപെട്ട നായകൻ. കഥയിലെ നായകന് മരണത്തിൽ നിന്നും രക്ഷപെട്ട് ചേർന്നലിയാൻ ഒരു കുടുംബം ഉണ്ടായിരുന്നു ഒരു ഭാര്യയുണ്ടയിരുന്നു, അച്ഛനെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന മക്കളുണ്ടായിരുന്നു. എന്നാൽ എനിക്ക് പിടിക്കാൻ ഏത് കൈകളാണുള്ളത്. ഒരാഴ്ചക്ക് മുമ്പായിരുന്നെങ്കിൽ എന്നെയും കാത്ത് അവളുണ്ടായേനെ.. വെറും മാസങ്ങളുടെ പരിചയം കൊണ്ട് ജൻമാന്തരങ്ങളുടെ ബന്ധം തോന്നിയ എന്റെ വർഷ. അവളുടെ ഓർമ്മകൾ എനിക്ക് ധൈര്യം പകർന്നു. ഇല്ല എന്റെ ജീവിതം ഇന്ന് ഇവിടെ ഈ പിച്ചാത്തി പിടിയിൽ അവസാനിക്കില്ല. ഞാൻ ഇവിടെ നിന്നും എങ്ങനെയും രക്ഷപെടും. ചിന്തകൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വിക്രമന്റെ വാൾ എനിക്ക് നേരെ വന്നു, ഞാൻ എന്റെ സർവ്വ ശക്തിയും ഉപയോഗിച്ച് എന്റെ വലത് ഭാഗത്ത് നിന്ന് പിടിച്ചിരുന്നവന്നെ വലിച്ച് എന്റെ മുന്നിലാ

📚 Chapters

1 published

Related Stories

💬 Comments

View all comments