Chapter Title : അഖിലിന്റെ പാത 9 [kalamsakshi] [Climax]
എന്താണ് വേണ്ടത്?.." അദ്ദേഹം ചോദിച്ചു.
"ഇതിന്റെ കോപ്പികളൊന്നും എന്റെ കയ്യിൽ ഇല്ല സർ വിക്രമന്റെ മകൻ നീരജിന്റെ ലാപ്ടോപ്പ് ആണിത്. എന്റെ ആളുകൾ വിക്രമന്റെ വീട്ടിൽ നിന്നും പൊക്കിയതാണിത്. പിന്നെ എനിക്ക് വേണ്ടതും സാറിന് വേണ്ടതും ഒന്ന് തന്നെയാണ് സർ". ഞാൻ പറഞ്ഞു.
"അതെ സർ, സാറിനെ ചതിച്ച വിക്രമനെ സർ വെറുതെ വിടുമോ അങ്ങനെ വിട്ടാൽ തന്നെ അയാളുടെ ആവിശ്യം നടത്താതെ അയാൾ പോകും എന്ന് സാർ വിശ്വസിക്കുന്നുണ്ടോ?. അയാളെപോലെ ഒരു ചതിയനെ ഇനിയും വിട്ടാൽ അത് സറിന്റെയും പാർട്ടിയുടെയും നാശത്തിലായിരിക്കും ചെന്ന് പതിക്കുന്നത്. അത് കൊണ്ട് അയാളെ അങ്ങ് കൊന്ന് കളയാൻ പറയു സർ അത് മാത്രമാണ് സർ എനിക്ക് ചെയ്ത് തരേണ്ട ഉപകാരം." ഞാൻ പറഞ്ഞു.
"കൊല്ലാനോ?.." അദ്ദേഹം ചോദിച്ചു.
"അതേ സർ കൊന്ന് കളയണം അത് ലീഗലി പോലീസിനെ ഉപയോഗിച്ച് ആയാലും ഒരു ഗുണ്ട സംഘടനം ആയാലും. എന്തിനും സാറിനെ സഹായിക്കാൻ ഞാൻ ഉണ്ടാകും". ഞാൻ പറഞ്ഞു.
"ശരി വിക്രമന്റെ കാര്യം ഞാൻ ഏറ്റു. ഇനി തെളിവുകൾ ഒന്നും ഇല്ലല്ലോ?" അദ്ദേഹം ചോദിച്ചു.
"ഇല്ല സർ" ഞാൻ ഉത്തരം നൽകി.
"എന്നാൽ ശരി നാളെ ഒരു ഹോട് ന്യൂസ് ആയി വിക്രമന്റെ മരണം തനിക്ക് വായിക്കാം. എന്നാൽ താൻ ഇറങ്ങിക്കോ?" അദ്ദേഹം പറഞ്ഞു.
"എന്നാൽ ശരി സർ ഗുഡ് നൈറ്റ്" ഞാൻ യാത്ര പറഞ്ഞിറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ വിക്രമനെ തന്റെ കൂട്ടാളികൾ തന്നെ കുത്തിക്കൊന്നു എന്ന വാർത്ത വന്നു. അന്ന് തന്നെ ഞാനും റീനയും ഞാനും തിരുവനന്തപുരതേക്ക് മടങ്ങി.
യാത്രയിൽ
💬 Comments
View all comments