Chapter Title : അഖിലിന്റെ പാത 1
അടുത്തായി വന്നിരുന്നു. അഖിലിന് നന്നായി ദാഹം അനുഭവപെട്ടു അടുത്ത ഷോപ് വരെ പോയി വെള്ളം വാങ്ങിക്കാൻ ഉള്ള മടി കാരണം അടുത്തിരുന്ന യുവാവിനെ അവൻ നോക്കി. അതെ വെള്ളം! അഖിന്റെ അടുത്തിരുന്ന യുവവിന്റെ കയ്യിൽ കുറച്ച് മാത്രം കാലിയായ വാട്ടർ ബോട്ടിൽ അവൻ കണ്ടു. "സഹോദര താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ താങ്കളുടെ കുപ്പിവെള്ളത്തിൽ നിന്നും അല്പം വെള്ളം എന്റെ ദാഹം തീർക്കാൻ തരുമോ?" അഖിൽ ചോദിച്ചു. ഇത് കേൾക്കണ്ട താമസം കയ്യിലിരുന്ന കുപ്പി ആ യുവാവ് അഖിലിന് നേരെ നീട്ടി. അഖിൽ വെള്ളം വാങ്ങി കുടിച്ചു. ശേഷം കുപ്പി തിരിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു. "വളരെ നന്ദിയുണ്ട് സഹോദരന്റെ പേര് എന്താണ്?" അഖിലിന്റെ സംസാരത്തിലെ വ്യത്യസ്ഥത ആ യുവാവിനെ പെട്ടെന്ന് അവനിലേക്ക് ആകൃഷ്ടനാക്കി. "റാസി, താങ്കളുടെയോ?" അവൻ പറഞ്ഞു. "ഞാൻ അഖിൽ റാസി എന്ത് ചെയ്യുന്നു?" അഖിൽ ചോദിച്ചു. പെട്ടെന്ന് റസിയുടെ മുഖത്ത് വ്യത്യസ്തമായ ഭാവങ്ങൾ മാറി മറിയുന്നത് അഖിൽ കണ്ടു ഒടുവിൽ അത് വിധിയെ സ്വീകരിച്ച് മുന്നോട്ട് പോകുന്നവന്റെ വികാരം അഖിൽ അവന്റെ മുഖത്ത് നിന്നും വലിച്ചെടുത്തു. അഖിൽ റാസിയുടെ കണ്ണിലേക്ക് നോക്കി അതിൽ ഇപ്പോഴും ചെറിയ സംശയത്തിന്റെ നിഴൽ അവന് കാണാമായിരുന്നു. മനുഷ്യരുടെ സ്വഭാവും അവരുടെ വികാരങ്ങളും ഒരാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ അഖിലിന്റെ 6 വർഷത്തെ പഠനം അവനെ പ്രാപ്തനാക്കിയിരുന്നു. "ഞാൻ C.A പഠിക്കുകയായിരുന്നു ഫൈനൽ വിജയിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ എന്റെ നാട്ടിലെ ഒരുസുഹൃത്ത് ഗൾഫിൽ ഒരു അകൗണ്ടന്റ് ജോലി തരപ്പെടുത്തിയിട്ടുണ്ട് അത്യാവശ്യം നല്ല സാലറി കിട്ടും." റാസി പറഞ്ഞു നിർത്തി. റാസിയുടെ
💬 Comments
View all comments