Chapter Title : അഖിലിന്റെ പാത 1
ആഗ്രഹങ്ങൾക്ക് എതിരിൽ അവന്റെ സാഹചര്യങ്ങൾ നയിക്കുന്നത് റാസിയുടെ കണ്ണിൽ നിന്നും അഖിലിന് മനസ്സിലായി. റാസിയുടെ പ്രശ്നം തീർക്കാൻ അവനെ സഹായിക്കാൻ അഖിൽ തീരുമാനിച്ചു. "CA വിജയിക്കാൻ വളരെ ബുദ്ധിമുട്ടും എന്നാൽ വിജയിച്ചാൽ നല്ല ശമ്പളം ഉള്ള ജോലി ലഭിക്കും എന്ന് പത്രങ്ങളിൽ വായിച്ചിട്ടുണ്ട്" റസിയെ വീണ്ടും അവന്റെ സംസാരത്തിലേക്ക് തിരിച്ച് കൊണ്ട് വരാനും അതിലൂടെ അവന്റെ പ്രശ്നങ്ങൾ കണ്ടെത്താനും വേണ്ടി അഖിൽ പറഞ്ഞു. "അതെ CA വളരെ ബുദ്ധിമുട്ടാണ് അതിന്റെ ഏറ്റവും അവസാന കടമ്പ വരെ എത്താൻ എനിക്ക് കഴിഞ്ഞു എന്നാൽ അത് പൂർത്തിയാക്കാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല." റാസിയുടെ ശബ്ദത്തിൽ നിരാശ അഖിലിന് പെട്ടെന്ന് തന്നെ മനസ്സിലായി. "തുടങ്ങിയതല്ലേ അത് പൂർത്തീകരിക്കാൻ യാതൊരു മാർഗ്ഗവും ഇല്ലേ?"അഖിൽ ചോദിച്ചു. റാസി ആ ചോദ്യത്തിന്റെ ഉത്തരം അഖിൽ പ്രദീക്ഷിച്ചതിനും മുമ്പ് നൽകി. "ഇപ്പോഴത്തെ അവസ്ഥയിൽ 6 മാസം കൂടി പിടിച്ച് നിന്ന് എക്സാം എഴുതാൻ എനിക്ക് കഴിയില്ല, മാത്രമല്ല ഇനി എഴുതിയാലും പാസ്സ് ആകും എന്ന് യാതൊരു ഉറപ്പുമില്ല" റാസി പറഞ്ഞു. "അയാം സോറി താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ ഒന്നു കൂടി ചോദിക്കട്ടെ? എന്താണ് ഇപ്പോഴത്തെ പ്രശ്‌നം?" അഖിൽ അവന്റെ നോട്ടം റാസിയിൽ നിന്നും മാറ്റി വാച്ചിലേക്ക് നോക്കി പറഞ്ഞു, അപ്പോൾ സമയം 4:45. "ഇപ്പോഴത്തെ പ്രശ്നം അല്ല ഞാൻ പഠിക്കാൻ വരുമ്പോൾ തന്നെ ഉള്ള പ്രശ്നമാണ് വീട്ടിൽ ഉമ്മയും,വപ്പയും പിന്നെ അനുചത്തിയുമാണുള്ളത്. അവൾക്ക് വിവാഹ പ്രായം ആയി വീട്ട് ചിലവും എന്റെ പടിപ്പിനുള്ള ചിലവും താങ്ങൾ ഉള്ള കഴിവ് വാപ്പയുടെ ചെറിയ പീടികക്ക് ഇല്ല."
💬 Comments
View all comments