0%

Chapter Title : അഖിലിന്റെ പാത 1

റാസി അവന്റെ പ്രശ്നങ്ങൾ പറഞ്ഞു. "6 മാസം കഴിഞ്ഞ് എക്സാം എഴുതി ജയിച്ചാൽ റാസിയുടെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും തീരുമോ?" അഖിൽ റാസിയുടെ പ്രതീക്ഷ അറിയാൻ ചോദിച്ചു. "ജയിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും എന്ന് മാത്രമല്ല, അനിയത്തിക്ക് ഇപ്പോഴത്തേക്കാൾ നല്ല ഒരു വിവാഹം നടത്താനും ഉമ്മയെയും വാപ്പായയും നല്ല രീതിയിൽ നോക്കാനും എനിക്ക് കഴിയും." "റാസി ഇവിടെ പഠിക്കാൻ വന്നിട്ട് എത്ര നാൾ ആയി" അഖിൽ ചോദിച്ചു? "മൊത്തം 5.5 വർഷം ഫൈനൽ 3 തവണ എഴുതിയിട്ടും 1 ഗ്രൂപ്പ് മാത്രമേ എനിക്ക് പാസ്സ് അകാൻ കഴിഞ്ഞുള്ളു ഇനിയും ഒരു ഗ്രൂപ്പ് കൂടി ഉണ്ട്." റാസി പറഞ്ഞു. "അന്നെടുത്ത തീരുമാനം തെറ്റാണെന്ന് തോന്നിയിട്ടുണ്ടോ" അഖിൽ ചോദിച്ചു?. റാസി പെട്ടെന്ന് ഒരു നിമിഷം മൂകനായി. "തെറ്റാണെന്ന് തോന്നിയിട്ടില്ല പക്ഷെ..." റാസി പറഞ്ഞു നിർത്തി. റാസിക്ക് വേണ്ടി റാസി എടുത്ത തീരുമാനം ശരിയായിരിക്കാം തെറ്റായിരിക്കാം പക്ഷെ CA പൂർത്തിയാക്കാതെ മടങ്ങി പോയാൽ റാസിയുടെ ഉമ്മയും വപ്പയും എടുത്ത തീരുമാനമോ അത് തെറ്റായിരുന്നു എന്ന് വരില്ലേ? റാസിക്ക് വേണ്ടി ഉമ്മയും വപ്പയും എടുത്ത ഏറ്റവും പ്രദാനപ്പെട്ട തീരുമാനം അത് തെറ്റകണോ?". റാസിക്ക് മറുപടി ഉണ്ടായില്ല എന്നാൽ അവന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ തുള്ളികൾ താഴേക്ക് വീഴാൻ തുടങ്ങി. 2 മിനിറ്റത്തേക്ക് രണ്ട് പേരും സംസാരിച്ചില്ല. "റാസിക്ക് ഇനി എപ്പോഴാ ട്രെയിൻ?". അഖിൽ ചോദിച്ചു. "എനിക്ക് 5 മണിക്കാണ് ട്രെയിൻ പക്ഷെ ഞാൻ പോകുന്നില്ല." റാസിയുടെ ശബ്ദത്തിൽ പുതിയൊരു കനൽ ഉണ്ടായിരുന്നു. അവന്റെ സംശയങ്ങൾ എല്ലാം മാറി എന്ന് അവന്റെ കണ്ണുകളിലെ

💬 Comments

View all comments