Chapter Title : അഖിലിന്റെ പാത 1
തീവ്രതയും പറയുന്നുണ്ടായിരുന്നു. പിന്നെ അഖിൽ ഒന്നും ചോദിച്ചില്ല ഏകദേശം 5 മിനിറ്റോളം അവർ അങ്ങനെ തന്നെ ഇരുന്നു. "അഖിൽ എങ്ങോട്ടാണ് പോകുന്നത്?" ആ നീണ്ട നിശ്ശബ്ദത അവസാനിപ്പിച്ച് കൊണ്ട് റാസി ചോദിച്ചു. "എന്റെ നാട് തൃശ്ശൂർ ആണ് അവിടെ നിന്നും ഒരു ജോലി അന്വേഷിച്ച് വന്നതാണ് വന്നിറങ്ങിയപ്പോൾ നേരം വെളുത്തില്ല, പിന്നെ നേരം വെളുത്തിട്ട് പോകാം എന്ന് കരുതി ഇരുന്നു." അഖിൽ പറഞ്ഞു. "ഇവിടെ എവിടെയാണ് താമസം?". "താമസിക്കാൻ ഒരു ഹോസ്റ്റൽ കണ്ടു പിടിക്കണം. എനിക്ക് ഇവിടെ ആരെയും പരിചയം ഇല്ല." റാസി അഖിലിനെ സഹായിക്കും എന്ന് അവന് ഉറപ്പായിരുന്നു. "ഹോസ്റ്റൽ ഞാൻ തരപ്പെടുത്താം പിന്നെ എന്ത് ആവശ്യം വന്നാലും എന്നെ വിളിച്ചോളൂ ഞാൻ എന്റെ നമ്പർ താരം." റാസി പറഞ്ഞു. "വളരെ നന്ദി താങ്കളെ ഇവിടെ വെച്ച് കണ്ടത് എന്റെ മഹാഭാഗ്യമായി, ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമായിരുന്നു ഒരു ഹോസ്റ്റൽ കണ്ടെത്താൻ". അഖിൽ അവന്റെ സന്തോഷം റസിയെ അറിയിച്ചു. "പിന്നെ റാസി എന്താ തീരുമാനിച്ചേ" അഖിൽ റാസിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. "ഞാൻ 6 മാസം കഴിഞ്ഞേ പോകുന്നുള്ളൂ. എനിക്ക് 6 മാസം കൊണ്ട് പഠിച്ച് ജയിക്കാൻ കഴിയും അതിന് ആവശ്യമായ സമയവും പണവും എന്റെ വാപ്പ തരും വാപ്പക്ക് എന്നെ മനസ്സിലാകും". റാസിയുടെ സംസാരത്തിൽ അവന്റെ കഴിവുകളിൽ പുതിയ ഒരു വിശ്വാസം വന്നത് അഖിൽ മനസ്സിലാക്കി. പിന്നെയും കുറെ നേരം അവർ പലതും സംസാരിച്ചു. ഒടുവിൽ 7 മണിക്ക് അവർ പിരിയുമ്പോൾ പാളയത്തിനാടുത് "ഗണേശ' വർക്കിങ് മെൻസ് ഹോസ്റ്റലിൽ ഒരു റൂം റാസി
💬 Comments
View all comments