Chapter Title : അക്കു 2 [തൃശൂകാരൻ]
വേണം, ആർക്കും ഞാൻ കൊടുക്കില്ല…” ഇത്രയും പറഞ്ഞുകൊണ്ട് ഇടതുകൈകൊണ്ട് അവളെ എന്നിലേക്ക് ചേർത്തിരുത്തി നെറുകയിൽ പതുക്കെ ഒരു മുത്തം കൊടുത്തു. പെട്ടന്ന് അവൾ എന്നിൽനിന്നും വിട്ടകന്നു വണ്ടിയിലുണ്ടായിരുന്ന ടിഷ്യു എടുത് മുഗമെല്ലാം തുടച്ച് സീറ്റിൽ നിന്ന് ഇത്തിരി ഉയർന്നു എന്റെ കഴുത്തിൽ മുറുകെ കെട്ടിപിടിച്ചു കവിളിൽ പതിയെ ഒരുമ്മവെച്ചു. ഒരു നിമിഷം എന്റെ കിയിൽനിന്ന് സ്റ്റീയറിങ് ഒന്ന് പാളിയെങ്ങിലും ഞാൻ അവളെ എന്നിലേക്ക് ചേർത്തിരുത്തി കൈകൾ ചേർത്തുപിടിച്ചു.
“മതി, എനിക്ക് ഇത്രയും കെട്ടാമതി, ഇനി ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരുന്നോളം…”
ഏകദേശം അവളുടെ വീടെതാരായപ്പോൾ അവളോട് ഇന്ന് അവളറിഞ്ഞ കാര്യങ്ങൽ ആരെയും അറിയിക്കേണ്ട എന്നും അനൂപ് ചേട്ടൻ ചെയ്യുന്നതിനുള്ള ശിക്ഷ ആയാൾ മാത്രം ഒറ്റക്ക് അനുഭവിച്ചാൽ മതിയെന്നും പറഞ്ഞു. ഒപ്പം എന്നോടുള്ള ഇഷ്ട്ടം ഇപ്പൊൾ ആരെയും അറിയിക്കണ്ടാന്നും പറഞ്ഞു ഞാൻ വണ്ടി അവളുടെ വീടിന്റെ ഗെയ്റ്റിന് മുന്നിൽ നിർത്തി. ഗേറ്റ് തുറന്നു അകത്തേക്ക് നടന്ന ഞങ്ങൾ കാണുന്നത് സിറ്റൗ്ടിൽ ഇരുന്നു ചായ കുടിക്കുന്ന സന്തോഷ് മാമനേം സജിത അമ്മായിയേം ആണ്.
“അല്ല നിനക്ക് ഈ കന്നാലീനെ എവിടന്ന് കിട്ടിയെന്റേ മോളെ, വല്ല ഗേൾസ് കൊള്ളജറിന്റെ ഗേറ്റിൽ നിന്നും ആണോടി…” മാമന്റേ വകയായിരുന്നു ആ ചോദ്യം.
“ആഹാ.. പേരുദോഷം കേൾക്കണ്ടന്ന് കരുതി ടൗണിൽ കണ്ണികണ്ട ചെക്കന്മാർ വായനോകി നിന്ന ഇവളെ വണ്ടീൽ കേറ്റി സേഫ് ആയി ഇവിടെ എത്തിച്ചേന്എനിക്ക് ഇതുതന്നെ കിട്ടണം” മാമൻ പറഞ്ഞ കൗണ്ടറിനു തിരിച്ചും അതേ നാണയത്തിൽ ഒരു മറുപടിയും കൊടുത്തു ഞാൻ ചിരിച്ചുകൊണ്ട് ഞാൻ മാമന്റെ അടുത്തേക്ക് കയറിയിരുന്നു. “ചായ എടുക്കട്ടെടാ നിനക്കു..”
💬 Comments
View all comments