Chapter Title : അക്കു 2 [തൃശൂകാരൻ]
എന്നു ചോദിച്ചുകൊണ്ട് അമ്മായി അകതൊട്ടുനടന്നു. “അമ്മ വിളിച്ചിരുന്നോ നിന്നെ, ഞാൻ നിന്നെ വിളിച്ചു കിട്ടാൻഡയപ്പോ അങ്ങോട്ട്‌വിളിച്ചിരുന്നു, ഇവൾക്ക് ഒരു ആലോചന അനൂപ് വഴി വന്നീട്ടുണ്ട്. അവന്റെ ബോസിന്റെ മകൻ ആണ് കക്ഷി. എന്ജിനീർ ആണ്. ഇവളുടെ ഫോട്ടോ കണ്ടു ഇഷ്ട്ടായിന്ന പറഞ്ഞെ…”അത്രയും പറഞ്ഞു മാമൻ എന്നെ നോക്കി. “അതിനു ഇവൾക്ക് കല്യാണം കഴിക്കാനുള്ള പ്രായം ഒക്കെ ആയോ, ഇപ്പോളും കുട്ടിക്കളി കളിച്ചു നടക്കുന്ന ഈതിനെ ഇപ്പൊ തന്നെ കെട്ടിച്ചുവിടാണോ, അവസാനം ആ ചെക്കനെ വല്ല മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോ മാമൻ ഉത്തരംപറയേണ്ടിവരും..” ഞാൻ അൽപ്പം തമാശയിലൂടെ പറഞ്ഞു. “അങ്ങിനെ പറഞ്ഞുകൊടു സച്ചെട്ടാ, അല്ലെങ്കിലും ഞാൻ ഇപ്പോളൊന്നും കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിട്ടില്ല” ആക്കിവും മറുപടി പറഞ്ഞു. “ഇന്നത്തെ കാലമല്ലേ സച്ചൂ, ഓരോ വാർത്ത കേൾക്കുമ്പോ പേടിയാകാ, ദിവസവും ഇവൾ ക്ലാസ്സിൽ പോയി തിരികെയെത്തുന്നവരെ നെഞ്ചിൽ തീയാ, അതുകൊണ്ടൊക്കെയ ഞാൻ ഇങ്ങനെ ഒരു ആലോചന വന്നപ്പോ മടക്കാഞ്ഞത്. അല്ലാണ്ട് എൻ്റെ പൊന്നിനെ ഇപ്പൊ തന്നെ ഇവിടന്നു പറഞ്ഞയക്കാൻ തിടുക്കം ആയിട്ടല്ല.” “അതിനെന്താ മാമാ, നിങ്ങൾ പേടിക്കണ്ട, നമ്മുക്ക് നോക്കാം, അവര് വന്നു കാണട്ടെ, അവൾക്കു ഇഷ്ട്ടായ നമുക്ക് അതു നടത്താം. , ആട്ടെ അവരുടെ ചുറ്റുപാടൊക്കെ എങ്ങിനെ,..”ഞാൻ മാമൻ കാണാതെ ആക്കുവിനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ടാണ് മറുപടി പറഞ്ഞത്. ഇവരെ നാട്ടിൽ എത്തിക്കേണ്ടതു എന്റെയും കൂടി ആവശ്യം ആയിരുന്നു. “അവര് വലിയ ബസിനെസ്സ്കാരണ്. ഇവിടെ പറവൂർ ആണ് തറവാട്‌ഒക്കെ, പക്ഷെ ഗോവയിൽ ആണ് സെറ്റിൽഡ് ചെയ്തിരിക്കുന്നതു.അവിടെ അവർക്ക് എന്തോ ഷിപ്പിംഗ് കമ്പനി ഒക്കെ ഉണ്ട്, പിന്നെ ദുബായിലും കമ്പനികൾ
💬 Comments
View all comments