Chapter Title : അക്കു 2 [തൃശൂകാരൻ]
ഉണ്ട്.” മാമൻ പറഞ്ഞു നിർത്തി. “അപ്പൊ കുഴപ്പമില്ല മാമാ, കേട്ടിടത്തോളം നല്ല ബന്ധമാ, അവരോടു വരാൻ പറ”ഞാനും മാമന് മറുപടി കൊടുത്തു. “ഇന്ന് വെള്ളി, ഈ വരുന്ന ഞായറാഴ്ച ചെക്കനും ഫ്രണ്ട്സും വന്നു കണട്ടെന്ന ചോദിച്ചേ, അപ്പൊ വരാം പറയ്യാലെ..”അത്രയും പറഞ്ഞുകൊണ്ട് മാമൻ ആക്കുവിന്റെ മുഖത്തേക്ക് നോക്കി “നിങ്ങള് മാമനും അനന്ദരവാനും കൂടി കെട്ടിക്കോ, അല്ലേൽ അമ്മേനെ കെട്ടിച്ചുകൊടുത്തോ,” അത്രയും പറഞ്ഞുകൊണ്ട് അവൾ എന്നെ ദേഷ്യത്തോടെ കണ്ണുരുട്ടി നോക്കി അകത്തോട്ടു പോയി. “മാമൻ പേടിക്കണ്ട, അവളെ ഞാൻ പറഞ്ഞു മനസിലാക്കാം…”എന്നു പറഞ്ഞുകൊണ്ട് ഞാനും അകത്തോട്ടുപോയി. അവളുടെ മുറിയിലോട്ടു കയറിച്ചെന്നു ഞാൻ കാണുന്നത് എന്തൊക്കെയോ പിറുപിറുത്തു സ്വന്ധം തലോണയിൽ തലച്ചയ്ച്ചു കമിൽന്നുകിടക്കുന്ന അവളെ യാണ്. ശബ്ദം ഉണ്ടാക്കാതെ അടുത്തേക്ജ ചെന്നപ്പോൾ അവൾ “ദുഷ്ടൻ, ഒരു സ്നേഹവും ഇല്ല. എന്തൊക്കെ ആയിരുന്നു ഇത്തിരി മുൻപ് വരെ, ആര്ക്കും വിട്ടുകൊടുക്കില്ല, ആനയാണ്, ചേനയാണ്, കൊരങ്ങൻ. ഇങ്ങാട് വരട്ടെ എന്നെ കേട്ടിച്ചുകൊടുക്കാൻ. ഞാൻ ആരാണെന്നു കാണിച്ചുകൊടുക്കുന്നുണ്ട്.ദുഷ്ടൻ… തടിയൻ..” “അല്ല ആരോടാ എന്റെ പൊന്നു ഈ സംസാരിക്കണേ, ആരാ ഇവിടെ ദുഷ്ട്ടൻ..” അത്രയും ചോദിച്ചുകൊണ്ട് ഞാൻ അവളുടെ പിൻകഴുത്തിൽ പതുക്കെ ഇക്കിളിയിട്ടു. “കഷ്ട്ടം ഉണ്ടുട്ടാ സച്ചേട്ട, എന്തിനാ എന്നെ ഇങ്ങിനെ വിഷമിപ്പിക്കണത്. സചേട്ടനു എന്നെ ഇഷ്ട്ടാന്ന് അച്ഛനോട് പറഞ്ഞ പോരായിരുന്നല്ലോ, എതിർപ്പ് ഒന്നും പറയില്ലർന്നു, എന്നിട്ടു ഇപ്പൊ വേറെ ആലോജനക്കു കൂടും നിന്നൊണ്ട് വന്നേകണു.ഞാൻ ചത്തുകളയുംട്ടാ അതേങ്ങാനും നടന്ന..” അവള് വിഷമത്തോടെ കൊഞ്ചിക്കൊണ്ടു എന്നോട് അതുപറഞ് കിടക്കയിൽ തന്നെ എണീറ്റിരുന്നു. “ടീ പോത്തെ, നിന്നോട് ഞാൻ പറഞ്ഞോ ആ വരുന്നവനെ കെട്ടാൻ, അവൻ വരട്ടെ,വന്നു
💬 Comments
View all comments