Chapter Title : അക്കു 2 [തൃശൂകാരൻ]
നിന്നെ കാണട്ടെ, കാര്യമുണ്ട് എന്നിട്ട്…”ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവൾക്കു മറുപടി കൊടുത്തു. “എന്നെക്കൊണ്ട് ഒന്നും വയ്യ വല്ല വായിനോക്കീടേം മുന്നി പോയി കെട്ടിയൊരുങ്ങി നിക്കാൻ,..” “എന്ന ഒന്നും ഇടാണ്ട് പൊക്കോ, അപ്പോ കാണുന്നോർക്കും ഒരു വിരുന്നാകും” അവളെ ഒന്നു ചൊടിപ്പിക്കാനായി ചിരിച്ചുകൊണ്ടാണ് പറഞ്ഞതു. “ഛീ, അസത്ത്.. എന്നിട്ട് എന്താ മോന്റെ ഉദ്ദേശം. എന്തിട്ട പ്ലാന്. “അവൾ എന്നെ തല്ലാൻ കൈയൊങ്ങികൊണ്ടാണ് അതു ചോദിച്ചത്. “അവർ വരട്ടെ, എന്നാലേ അവരുടെ ഇതിലെ റോളിനെ കുറിച്ചും അവരെ കുറിച്ചും വ്യക്തമായ ഒരു പിക്ചർ കിട്ടുകയുള്ളൂ” പല കണക്കുകൂട്ടലുകളോടെയും ആണ് ഞാൻ അങ്ങിനെ പറഞ്ഞതു… “ഡാ ഇന്നാ നിനക്കുള്ള ചായ, കഴിക്കാൻ പലഹാരം എടുക്കട്ടേ,..” പെട്ടന്ന് എനിക്കുള്ള ചായയും ആയി മുറിയിലോട്ടു കയറിവന്ന അമ്മായി ചായ നീട്ടിക്കൊണ്ടു എന്നോട് പറഞ്ഞു. “ആപ്പോ എനിക്ക് ചയായില്ലേ,..” അവൾ കൊഞ്ചിക്കൊണ്ടു അമ്മയിയോട് ചോദിച്ചു.. “തമ്പുരാടിക്കു ഇനി ഞാൻ കയ്യിൽ എടുത്തുതന്നാലെ ഇറങ്ങുള്ളായിരിക്കും, ആ മേശപ്പുറത്തു എടുത്തു വെച്ചിട്ടുണ്ട്, വേണങ്ങേ പോയി എടുത്തുകുടി, അല്ലേ വേറെ കുടുംബത്തിലോട്ടു കേറിച്ചെലൻഡോള,..” അമ്മായി അത്രയും പറഞ്ഞു തിരിഞ്ഞുനടന്നു. പിന്നിൽ നിന്ന് അമ്മയെ കൊഞ്ഞനം കുത്തികൊണ്ടു അവൾ എണീറ്റു ഹാളിലേക്ക് നടന്നു. ഞാനും മാമന്റെ അടുത്തേക്ക് നടന്നു. “അതേ മാമാ, അവൾക്കു കുഴപ്പമില്ല, വന്നു കാണട്ടെന്ന പറഞ്ഞെ,” “ഹാ..”ഒരു ആശ്വാസത്തിന്റെ നേടുവീർപ്പു മാത്രമായിരുന്നു മറുപടി. എന്ന ഞാൻ ഇറങ്ങാട്ടെ മാമാ,എനിക്ക് കുറച്ചു ആളുകളെ കാണാനുണ്ട് ഞാൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞായറാഴ്ച അമ്മയേയും പെങ്ങളെയും കൂട്ടി കാലത്തു തന്നെ ഇങ്ങു പോരാൻ പറഞ്ഞിട്ടാണ് മാമൻ വിട്ടത്. അവിടന്നു ഇറങ്ങി നേരെ വിട്ടത്
💬 Comments
View all comments