Chapter Title : അക്കു 2 [തൃശൂകാരൻ]
സജീവൻ ചേട്ടന്റെ അടുത്തേക്ക് ആണ്. പുള്ളി അച്ഛന്റെ ഒരു എർത്ത് ആയിരുന്നു,ഇപ്പൊ സ്വന്തമായി ഒരു കള്ളുഷാപ്പ് ഉണ്ട്. പിന്നെ അത്യാവശ്യം പലിശക്ക് പണം കൊടുക്കലും. അവിടെനിന്നു ൻ സജീവാൻ ചേട്ടനേം പൊക്കി വണ്ടിയിലിട്ട് ഒരു അഞ്ചു ലിറ്റർ അന്തിയും വണ്ടിയിൽ വച്ചു നേരെ പപ്പെട്ടന്റെ അടുത്തേക്ക് വിട്ടു. വണ്ടി പപ്പെട്ടന്റെ വീടെത്തിയപ്പോ ഉമ്മറത്ത് തന്നെ സരിത്തേയ്ച്ചി നിൽപ്പുണ്ടായിരുന്നു. സരിത പപ്പെട്ടന്റെ സഹധർമ്മിണി.
“അല്ല ഇതാര് , സച്ചുവോ, എവിടായിരുന്നു, കുറെ കാലായല്ലോ ഇവിടെക്കൊക്കെ കണ്ടീട്ടു, ,” സ്ഥിരം പരിഭവം പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു. “അല്ല ഈ കൊള്ളാപ്പലിശക്കാരനും ഉണ്ടോ നിന്റൊപ്പം,അപ്പൊ ഇന്ന് നല്ല മേളായിരിക്കോല്ലോ മൂനും കൂടി…, ചെല്ല് ചെല്ലു. ആശാൻ അകത്തിരുന്നു കുളിക്കാന് എണ്ണ തേക്കണുണ്ട്, ഇന്നേതോ ഒരു തെമ്മാടീടെന്നു മാർമത്തു അടിയും കൊണ്ടു രണ്ടെണ്ണം വന്നീർന്നു, അതോണ്ട് പിടിപ്പതു പണിയുണ്ടാർന്നു.” സരിത്തേയ്ച്ചി ഒരു കളളലക്ഷണത്തോടെ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു. പിന്നെ ഒന്നും പറയാൻ നീക്കത്തെ ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി. എന്റെ പിന്നാലെ വന്ന സജീവൻ ചേട്ടനും ചേച്ചിയോട് എന്തെല്ലാമോ കുശലം പറഞ്ഞുകൊണ്ട് അകത്തേക്ക് വന്നു. “അല്ല ആശാനേ, നിങ്ങള് ഇപ്പൊ ശിഷ്യൻ മാർക്ക് കൊട്ടേഷൻ കൊടുത്തു മർമ്മചികിത്സക്കു ആളെ പിടിക്കാനുണ്ടെന്ന് പുറത്തൊരു സംസാരം ഉണ്ടല്ലോ..” സജീവേട്ടൻ എനിക്കിട്ടൊന്നു തങ്ങികൊണ്ടു അപ്പേട്ടനോട് ചോദിച്ചു. “ഹാ എത്തിയോ നിങ്ങ, എനിക്കറിയാർന്നു ഇന്ന് നിങ്ങ ഇങ്ങടെത്തുംന്, അല്ലട കന്നാലി, ഇന്ന് എൻധായിരുന്നു പ്രശ്നം.ആരെയാണ് അടിച്ചിട്ടെന് വല്ല ബോധം ഉൻഡോ…” ആശാൻ എന്നെ നോക്കിക്കൊണ്ടു ചോദിച്ചു “നിങ്ങടെ ശിഷ്യൻ അല്ലെ ഞാൻ, അടിക്കുമ്പോ പേരും ഊരും
💬 Comments
View all comments