Chapter Title : അക്കു 2 [തൃശൂകാരൻ]
നോക്കി അടിക്കാൻ അല്ലല്ലോ പറഞ്ഞുതന്നേക്കാനെ. അങ്ങിനെ അടിച്ചാൽ അതു ഗുരുനിന്ദ ആകില്ലേ, അല്ലെ സജീവേട്ടാ” ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു നേരെ ആശാന്റെ അടുത്തേയ്ക്ക് ഇരുന്നു പുള്ളിയുടെ കാലെടുത്തു മടിയിൽ വച്ചു അടുത്തിരിന്നിരുന്ന കുഴമ്പ് എടുത്തു കാലിൽ തേച്ചുപിടിപ്പിക്കാൻ തുടങ്ങി. “നിന്റെ ഡ്രെസ്സിൽ ഒക്കെ കുഴമ്പ് ആകുമെന്ന് പറഞ്ഞു കാലെടുക്കാൻ നോക്കിയ ആശാനെ അവിടെ തന്നെ പിടിച്ചിരുത്തി ഞാൻ കുഴമ്പ് ഇട്ടുകൊടുത്തു. “അല്ല മനുഷ്യാ, നിങ്ങക്കൊന്നു ഇവനെ ഉപദേശിച്ചൂടെ, ഇവനെന്തെലും സംഭവിച്ച ആ ലത പിന്നെ ജീവിച്ചിരിക്കില്ല.ഇത്ര ചെറുപ്പത്തിലേ ഭർത്താവ് മരിച്ചുപോയിട്ട് അവൾ ഇത്രയും നാൾ ജീവിച്ചത് തന്നെ ഈ പൊത്തിനും പിന്നെ ഇവന്റെ പെങ്ങൾ ആ അപ്പുമോൾക്കും വേണ്ടിയാ. വീട്ടിൽ അങ്ങിനെ രണ്ടുപേർ ഉണ്ടെന്ന വല്ല വിചാരോം ഉൻഡോ എന്നിട്ടിവന്…” സരിത്തേയ്ച്ചി അതും പറഞ്ഞുകൊണ്ട് അങ്ങട് വന്നപ്പോൾ ആശാൻ എന്നെ പിന്താഗികൊണ്ടു പറഞ്ഞു. “അവൻ വീട്ടിലുള്ളോരേം മരിച്ചു തലക്കു മുകളിൽ നിക്കുന്നോരേം ഒക്കെ ഓർത്തു ആണ് ജീവിക്കുന്നെന് വേറെ ആരെക്കാളും നന്നായി എനിക്കറിയാം” “നല്ല ആശാനും ശിഷ്യനും’ അതേ ഉണ്ണാനുണ്ടാകുമോ നിങ്ങ, “ അതു ചോദിച്ചുകൊണ്ട് ചേച്ചി അടുക്കളായിലൂട്ടു പോയി. “ഉണ്ടിട്ടു ഇന്ന് ഇവിടെ തന്നെയാ താങ്ങാണെ, ഞാൻ അമ്മേനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നാളെയെ വരുള്ളുന്നു., പിന്നെ കുറച്ചു കാര്യം പറയാനുണ്ട്. ഇത്തിരി സന്തോഷം ഉള്ളതാ…”അത്രയും അടുക്കളയിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.. അപ്പോളേക്കും ആശാൻ കുളിക്കാനായി എണീറ്റിരുന്നു. ഞാനും കൂടെ എണീറ്റു ഒരു തോർത്തും എടുത്തു വീടിന്റെ പുറകുവശത്തുള്ള കുളക്കടവിലോട്ടു നടന്നു. പോകുന്ന വഴി വണ്ടിയിൽ നിന്നു അന്തി കള്ളും എടുത്തു സജീവൻ ചേട്ടനും ഞങ്ങടെയൊപ്പം എത്തി.
💬 Comments
View all comments