Chapter Title : അക്കുവിന്റെ മാത്രം ഉണ്ണി [വിശ്വറാം]
പ്ലീസ് ഒന്ന് ശല്യപെടുത്താതെ പോകാമോ.
മണി 3ആയെടാ ആ ഉണ്ണി കുറെ നേരമയി ഫോൺ വിളിക്കുന്നു..,. പോത്ത് പോലെ കിടന്നുറങ്ങാതെ എണീറ്റു വാ നിനക്ക് തിന്നാനും കുടിക്കാന്നും ഒന്നും വേണ്ടേ.... ആഹ്ഹ്ഹ് വരാം അമ്മ പോ ഞാൻ ഒന്ന് കുളിച്ചിട്ട് താഴേക്ക് വരാം..
ഡാ... നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണോ..
അറിയില്ലമേ, ഞാൻ കിടന്നു കൊണ്ടുതന്നെ കൈ നീട്ടി ബെഡിന്റെ സൈഡിലെ ടേബിൾ തപ്പി നോക്കി.. ഓ,. ഓഫ് ആയിപോയല്ലോ ഞാൻ പതിയെ എണീറ്റു മൊബൈൽ ചാർജിൽ വച്ചു. എന്റെ റൂമിനു ചേർന്നാണ് ബാൽക്കണി രാത്രിയിൽ ഞാൻ അവിടെ ഇരുന്നാണ് എന്റെ സ്ഥിരം ബ്രാൻഡ് ആയ വിൽസ് വലിക്കുന്നത് കുറച്ചുനേരം അങ്ങനെ ഇരുന്നു.. വീണ്ടും അമ്മ """
താഴെ കലിപ്പിച്ചു തുടങ്ങി ഇനി ഇരുന്നാൽ ശെരിയാകില്ല ഞാൻ ബാത്റൂമിൽ കേറി എല്ലാ പരിപാടിയും കഴിഞ്ഞു പുറത്തിറങ്ങി.,. കുളിച്ചപ്പോൾ എന്തൊരു ഉന്മേഷം അടിപൊളി ഡെയിനിങ് ടേബിൾ ഇരുന്ന ചോറും കറികളും കഴിച്ചു കൈയും കഴുകി തിരിഞ്ഞതും.,.. പോകുന്നതൊക്കെ കൊള്ളാം തക്കോലും കൊണ്ട് പൊക്കോണം എനിക്ക് വയ്യ പാതിരാത്രി വരെ നിന്നെ നോക്കിയിരിക്കാൻ ഞാൻ അകത്തുന്നു lock ചെയ്യാം നീ വരുമ്പോൾ തുറന്നു കേറിയാൽ മതി എനിക്ക് നിന്നെ പോലെ ഉറക്കമുളക്കാൻ വയ്യ...
അമ്മേടെ പരാതിയും കേട്ടുകൊണ്ട് ഞാൻ റൂമിൽ പോയി മുണ്ടും ഷർട്ടും ഇട്ട് റോഡിലേക്ക് ഇറങ്ങി ശേഷം പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് സ്വിച്ച് ഓൺ ചെയ്തു.,. 123വോയിസ് മെസ്സേജ്.. ഗ്രൂപ്പിൽ ഒന്നും കേൾക്കാൻ നിന്നില്ല തെറിയുടെ അഭിഷേകം ആയിരികുമെനെനിക്ക്അറിയാം.. ഞാൻ ഉണ്ണിയേട്ടനെ വിളിച്ചു.. മ്മ്മ്
💬 Comments
View all comments