0%

Chapter Title : അക്കുവിന്റെ മാത്രം ഉണ്ണി [വിശ്വറാം]

Author : kkstories Read All Parts 1138

വീടിൽ ഒറ്റക്കല്ലേ ഉള്ളു"

ഇവിടെ നിന്നിട്ട് കാര്യമില്ല ഉണ്ണിയേട്ടാ സാലറിയും കുറവ്

"നിനക്ക് ഇവിടെ ഒരു ചെറിയ ഷോപ്പ് തുടങ്ങാല്ലോ"ആരേം പേടിക്കേണ്ട കാര്യവുമില്ല.

നല്ല പൈസ ചിലവുണ്ട് ചേട്ടാ നമ്മൾ ഉദ്ദേശിക്കുന്ന പോലെ അത്ര എളുപ്പമല്ല

"ഡാ സ്വയം തൊഴിലിനു ലോൺ കിട്ടും ഇപ്പോൾ ആ വഴിക്ക് ഒന്ന് നോക്കിക്കൂടെ"

ഞാനിപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ല കുറച്ചു ദിവസം ഇങ്ങനെ പോട്ടെ ഉണ്ണിയേട്ടാ, പിന്നെ അമ്മ അങ്ങനെ പേടിയുള്ള കൂട്ടത്തിൽ ഒന്നും അല്ല അത്കൊണ്ട് എനിക്ക് ആ കാര്യത്തിൽ വലിയ ടെൻഷൻ ഇല്ല...

അല്ല.. ഉണ്ണിയേട്ടന് എന്ത് പറ്റി പഴയപോലുള്ള ഒരു ഉന്മേഷം ഇല്ലല്ലോ എന്തേലും പ്രശ്നമുണ്ടോ..

"എനിക്കെന്ത് പ്രശ്നം.,

അല്ല ഉണ്ണിയേട്ടൻ ഇപ്പോൾ ഫോൺവിളിക്കാറില്ല മെസ്സേജ് അയക്കാറില്ല അന്ന് സിനിമ കഴിഞ്ഞു വന്നതിനു ശേഷം രാത്രിയിൽ ഇട്ട ഒരു മെസ്സേജ് മാത്രം അത് ഞാൻ രാവിലെയാ കണ്ടത് അതിനു ശേഷം ഉണ്ണിയേട്ടന്റെ ഒരു റിപ്ലൈ ഇല്ല.

""ആ.. ആഹ.. അത് ഞാൻ പിന്നെ തിരക്കായിപ്പോയി"

ഉണ്ണിയേട്ടൻ എന്തോ ഒളിക്കുന്നത് പോലെ എനിക്ക് തോന്നി ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

കുറച്ചു സമയത്തിന് ശേഷം

"അന്ന് നീ ആ മെസ്സേജിന് ഉടനെ മറുപടി അയച്ചെങ്കിൽ പിന്നെ നീ എറണാകുളത്ത് ഒരിക്കലും പോകില്ലായിരുന്നു"

അങ്ങനെ പറഞ്ഞു കൊണ്ട് ഉണ്ണിയേട്ടൻ എന്നെ ഒന്ന് ചൂഴ്ന്നു നോക്കി.

'അതെന്താ ഉണ്ണിയേട്ടാ?

"അത് അങ്ങനെയാണ് അക്കു.

ഉണ്ണിയേട്ടൻ എന്നെ അക്കു എന്ന് അധികം വിളിക്കാറില്ല അഖിൽ എന്ന് മാത്രമല്ലാതെ ആള് നല്ല മൂഡ് ആയെന്നു എനിക്ക് തോന്നി..

"നീ ഒരെണ്ണം കൂടെ ഒഴിക്ക് അക്കു

ഞാൻ വീണ്ടും 2ഗ്ലാസിലും ഓരോ പെഗ്ഗ് ഒഴിച്ച് വെള്ളം ഒഴിക്കുന്നതിനു മുന്നേ ഉണ്ണിയേട്ടൻ പെഗ്ഗ് കാലിയാക്കി.

നിങ്ങൾക്ക് എന്താ മനുഷ്യ ഭ്രാന്ത്‌ ഉണ്ടോ ഡ്രൈ അടിക്കാൻ?എന്റെ ചോദ്യത്തിന് ഒന്നും പറയാതെ ഉണ്ണിയേട്ടൻ മൗനമായിരുന്നു എന്റല് ഞാൻ വെള്ളമൊഴിച്ചു ഒരു സിബ്ബ്‌ അടിച്ചു കൊണ്ട് ഉണ്ണിയേട്ടനെ നോക്കി.

ഒരു സിഗററ്റും കത്തിച്ചുകൊണ്ട് "ചിലത് കാണുമ്പോൾ ഭ്രാന്ത്‌ പിടിക്കും അക്കു എനിക്ക്.. എന്നാലും എന്ത് വലുതാ... ഡാ..പുള്ളി ശബ്‌ദം താഴ്ത്തി പറഞ്ഞു.

💬 Comments

View all comments