Chapter Title : അക്കുവിന്റെ മാത്രം ഉണ്ണി [വിശ്വറാം]
ആണോ..
അറിയില്ലമേ, ഞാൻ കിടന്നു കൊണ്ടുതന്നെ കൈ നീട്ടി ബെഡിന്റെ സൈഡിലെ ടേബിൾ തപ്പി നോക്കി.. ഓ,. ഓഫ് ആയിപോയല്ലോ ഞാൻ പതിയെ എണീറ്റു മൊബൈൽ ചാർജിൽ വച്ചു. എന്റെ റൂമിനു ചേർന്നാണ് ബാൽക്കണി രാത്രിയിൽ ഞാൻ അവിടെ ഇരുന്നാണ് എന്റെ സ്ഥിരം ബ്രാൻഡ് ആയ വിൽസ് വലിക്കുന്നത് കുറച്ചുനേരം അങ്ങനെ ഇരുന്നു.. വീണ്ടും അമ്മ """
താഴെ കലിപ്പിച്ചു തുടങ്ങി ഇനി ഇരുന്നാൽ ശെരിയാകില്ല ഞാൻ ബാത്‌റൂമിൽ കേറി എല്ലാ പരിപാടിയും കഴിഞ്ഞു പുറത്തിറങ്ങി.,. കുളിച്ചപ്പോൾ എന്തൊരു ഉന്മേഷം അടിപൊളി ഡെയിനിങ് ടേബിൾ ഇരുന്ന ചോറും കറികളും കഴിച്ചു കൈയും കഴുകി തിരിഞ്ഞതും.,..
പോകുന്നതൊക്കെ കൊള്ളാം തക്കോലും കൊണ്ട് പൊക്കോണം എനിക്ക് വയ്യ പാതിരാത്രി വരെ നിന്നെ നോക്കിയിരിക്കാൻ ഞാൻ അകത്തുന്നു lock ചെയ്യാം നീ വരുമ്പോൾ തുറന്നു കേറിയാൽ മതി എനിക്ക് നിന്നെ പോലെ ഉറക്കമുളക്കാൻ വയ്യ...
അമ്മേടെ പരാതിയും കേട്ടുകൊണ്ട് ഞാൻ റൂമിൽ പോയി മുണ്ടും ഷർട്ടും ഇട്ട് റോഡിലേക്ക് ഇറങ്ങി ശേഷം പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് സ്വിച്ച് ഓൺ ചെയ്തു.,. 123വോയിസ് മെസ്സേജ്.. ഗ്രൂപ്പിൽ ഒന്നും കേൾക്കാൻ നിന്നില്ല തെറിയുടെ അഭിഷേകം ആയിരികുമെനെനിക്ക്അറിയാം..
ഞാൻ ഉണ്ണിയേട്ടനെ വിളിച്ചു.. മ്മ്മ് എടുക്കുന്നില്ല.. നിഷാന്തിനെ വികാനുവച്ചാൽ മുട്ടൻ തെറി അല്ലാതെ അവന്റെ വായിന്നു ഒന്നും വരത്തില്ല... കുറച്ചു നടന്നു പിന്നിൽ നിന്നും ഒരു ഹോൺ... അളിയോ ക്ലബ്ബിൽ ആണെങ്കിൽ കേറിക്കോ ഞാൻ അങ്ങോട്ട. ഓഹ്.. ഇവനാണോ പരദൂഷണം വിനു ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട്
വിനുവിന്റെ ഓട്ടോയിൽ കേറി. അവൻ എന്തൊക്കെ വള വള... ന് പറഞ്ഞു പറഞ്ഞോണ്ടിരിക്കുന്നു.. ഞാൻ ഏതോ സ്വപ്നലോകത്തു എന്നപോലെ കേട്ടുകൊണ്ടിരുന്നു.. ഡാ.. പൊട്ടാ നിനക്ക് ചെവി കേൾക്കത്തില്ലേ ഫോൺ അടിക്കുന്നെട,. അവന്റെ ഉച്ചതിലുള്ള തോണ്ടകെട്ടു.. ഞാൻ പെട്ടന്ന് ഫോൺ നോക്കി ഹ്ഹ "ഉണ്ണിയേട്ടൻ'ഞാൻ പെട്ടെന്നു അറ്റൻഡ് ചെയ്തു.
എന്തോ ഉറക്കവാടോ ഇയാൾ,.. ഫോൺ എന്ത് പറ്റി ഉണ്ണിയേട്ടന്റെ ചോദ്യം
സോറി ചേട്ടാ ചാർജ് ഇല്ലായിരുന്നു
മ്മ് എന്നു മൂളിക്കൊണ്ട് ഉണ്ണിയേട്ടൻ തുടർന്നു എപ്പോഴാ ഇങ്ങോട്ട് വരുന്നേ ഞാൻ ഓട്ടോയിലാ ഇപ്പോൾ എത്തും.
മ്മ്"ശെരി"
വിനു എന്നെ ജംഗ്ഷനിൽ ഇറക്കീട്ടു അവൻ പോയി. ഞാൻ നടന്നു ക്ലബ്ബിലേക്കും. മൂന്ന് പേര് മാത്രമേ ഉള്ളു ഉണ്ണിയേട്ടനെ കാണാനില്ല...
ഡാ.. ഉണ്ണിയേട്ടൻ എന്തിയെ
എന്നാ എന്റെ ചോദ്യത്തിന് അവന്മാര് മൈൻഡ് പോലും ചെയ്യുന്നില്ല... പിന്നെ ഇന്നലെ നടന്ന
💬 Comments
View all comments