Chapter Title : അക്കുവിന്റെ മാത്രം ഉണ്ണി [വിശ്വറാം]
ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട്
വിനുവിന്റെ ഓട്ടോയിൽ കേറി. അവൻ എന്തൊക്കെ വള വള... ന് പറഞ്ഞു പറഞ്ഞോണ്ടിരിക്കുന്നു.. ഞാൻ ഏതോ സ്വപ്നലോകത്തു എന്നപോലെ കേട്ടുകൊണ്ടിരുന്നു.. ഡാ.. പൊട്ടാ നിനക്ക് ചെവി കേൾക്കത്തില്ലേ ഫോൺ അടിക്കുന്നെട,. അവന്റെ ഉച്ചതിലുള്ള തോണ്ടകെട്ടു.. ഞാൻ പെട്ടന്ന് ഫോൺ നോക്കി ഹ്ഹ "ഉണ്ണിയേട്ടൻ'ഞാൻ പെട്ടെന്നു അറ്റൻഡ് ചെയ്തു.
എന്തോ ഉറക്കവാടോ ഇയാൾ,.. ഫോൺ എന്ത് പറ്റി ഉണ്ണിയേട്ടന്റെ ചോദ്യം
സോറി ചേട്ടാ ചാർജ് ഇല്ലായിരുന്നു
മ്മ് എന്നു മൂളിക്കൊണ്ട് ഉണ്ണിയേട്ടൻ തുടർന്നു എപ്പോഴാ ഇങ്ങോട്ട് വരുന്നേ ഞാൻ ഓട്ടോയിലാ ഇപ്പോൾ എത്തും.
മ്മ്"ശെരി"
വിനു എന്നെ ജംഗ്ഷനിൽ ഇറക്കീട്ടു അവൻ പോയി. ഞാൻ നടന്നു ക്ലബ്ബിലേക്കും. മൂന്ന് പേര് മാത്രമേ ഉള്ളു ഉണ്ണിയേട്ടനെ കാണാനില്ല...
ഡാ.. ഉണ്ണിയേട്ടൻ എന്തിയെ
എന്നാ എന്റെ ചോദ്യത്തിന് അവന്മാര് മൈൻഡ് പോലും ചെയ്യുന്നില്ല... പിന്നെ ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒരുവിധം പിണക്കം മാറ്റി... കുറച്ചുനേരം നാട്ടുവിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ ഉണ്ണിയേട്ടന് വന്നു.,. പിന്നെ ഞങ്ങൾ ഒരു പുകയെടുത്തു (ഞങ്ങൾ ഒറ്റ ബ്രാൻഡ് ആണ് വിൽസ്)
പിന്നെ ഓണപരിപാടിയിലെ ചർച്ചകൾ തുടങ്ങി... ചെറിയ ഇരുട്ട് വന്നു തുടങ്ങിയോ എന്ന് എനിക്ക് തോന്നി മ്മ് മഴയാനെന്നു തോനുന്നു എന്താ ഇന്നത്തെ പരിപാടി ഞാൻ ഉണ്ണിയേട്ടനോട് ചോദിച്ചു മ്മ്.. എന്ന് മൂളിക്കൊണ്ട്.. ഒരെണ്ണം എടുക്കടാ മറുപടിയായി ഉണ്ണിയേട്ടനും,അന്ന് വാങ്ങിയതാണേൽ എനിക്ക് വേണ്ട എന്റുമ്മോ വാള് വച്ചു എന്റെ തൊണ്ട മുറിഞ്ഞുഅഫ്സൽ കലിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞു...
ഞാനും വിട്ടുകൊടുത്തില്ല ഡാ,. നാറി... നീ പാല് മൂഞ്ചുംപോലെ ബ്രാണ്ടി അടിച്ചാൽ അങ്ങനെ ഒക്കെ വരും ഓസിനു കിട്ടുന്നത് എല്ലാം അങ്ങു തട്ടിക്കോണം എന്നിട്ട് താളം പറച്ചിലും... ഞാൻ ഇങ്ങനെ ഒക്കെ എന്തേലും പറയുമ്പോൾ ചിരിക്കുന്ന ആളാ ഉണ്ണിയേട്ടൻ ഇന്നു ഒന്നും മിണ്ടുന്നില്ല...
മൂഡ് ശരിയല്ലെന്ന് തോനുന്നു.. കുപ്പിവാങ്ങുന്ന തിരക്കിലായി എല്ലാരും. ഞാനും, നിഷാന്തും സാധനം വാങ്ങാൻ ഇറങ്ങിയതും മഴ കനത്തു.. നനഞ്ഞോണ്ട് തന്നെ ഞങ്ങൾ കുപ്പി വാങ്ങാൻ പോയി ഉണ്ണിയേട്ടന് 3പൊറോട്ടയും, ഹാഫ് ചിക്കനും വങ്ങാൻ പറഞ്ഞു., തിരിച്ചു വരുമ്പോൾ ഞാനും അവനും
💬 Comments
View all comments