0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 1.4K

മനുഷ്യനെ”” എന്നുപറഞ്ഞ് ഞാൻ ബോണറ്റിൽ നിന്നും പതിയെ എഴുന്നേറ്റതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു,,, ഞാൻ അവളുടെ മുഖത്തേക്ക് തല ചാരിച്ച് നോക്കി..

““സത്യംപറയട… എന്ത നീയിപ്പൊ അവളേക്കുറിച്ച് ചോദിക്കാൻ കാരണം””” അവൾ വീണ്ടും ഒരു സംശയത്തോടെ ചോദിച്ചു… അപ്പഴും ആ കള്ള ചിരി അവളുടെ മുഖത്തുണ്ടായിരുന്നു..

““എടി സത്യായിട്ടും ഒന്നുവില്ല.. ഞാൻ വന്ന സമയത്ത് നീയവളേക്കുറിച്ച് ഒന്നും പറയാതിരുന്നതുകൊണ്ട് ഞാൻ ചോദിച്ചെന്നെയുള്ളു”” എന്റെ കയ്യിന്മേലുളള അവളുടെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

““അതല്ല….. നീയും അവളും തമ്മിൽ എന്തോ ഉണ്ട്… അല്ലെങ്കിൽ വേറെയെന്തെങ്കിലും അവളെന്നോട് പറഞ്ഞൊ എന്ന് നീയെന്നോട് ഇത്രേം ചൂഴ്ന്നുചോദിക്കില്ലല്ലൊ..! അതുകൊണ്ട് സത്യം പറമോനെ… എന്താകാര്യം.. പറ.?””

““എന്റെ ഈശ്വരാ… ഇതിപ്പൊ ഞാൻതന്നെ ഇവളോടെല്ലാം പറയേണ്ട അവസ്ഥയായല്ലൊ.! എങ്ങനെയെങ്കിലും ഇതിൽനിന്ന് ഒന്ന് രക്ഷപെടണം”” എന്ന് മനസ്സിൽ ചിന്തിച്ച് നിൽക്കുമ്പഴാണ്..

““ചേച്ചി അവരിറങ്ങാൻ തുടങ്ങുവ.. വ”” മുറ്റത്തേക്ക് ഇറങ്ങിവന്ന അനിത അനഘയെ പിന്നിൽ നിന്നും വിളിച്ചു..

അപ്പഴേക്കും മിത്രയും ഫ്രണ്ട്സും സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നിരുന്നു, അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് സിറ്റൗട്ടിലെ സ്ലാബിലേക്ക് കയറിയിരുന്നു, ഒപ്പം സ്നേഹയും, അക്കുവും, ലക്ഷ്മിയുമുണ്ട്..

““ആം വരുവ”” എന്നുപറഞ്ഞ് അവരുടെ അടുത്തേക്ക് തിരിഞ്ഞ അനഘ എന്തോ ഓർത്തിട്ടെന്നപോലെ ഒന്ന് നിന്നശേഷം വീണ്ടും എന്റെ നേരെ തിരിഞ്ഞു—--- ആ സമയം ഞാനും അവളുടെ മുഖത്തേക്ക് നോക്കി “എന്ത”” എന്ന ഭാവത്തോടെ..

““പഠിക്കുന്ന സമയത്ത് നിങ്ങൾതമ്മിൽ ഇഷ്ടത്തിലായിരുന്നു അല്ലെ.?”” ഒരു കള്ള ചിരിയോടെ അവളെന്നോട് ചോദിച്ചു..

““നിന്നോടത് ആരുപറഞ്ഞു… അവള് പറഞ്ഞൊ.”” അവളുടെ പെട്ടന്നുള്ള ആ ചോദ്യത്തിൽ ഒന്നും ആലോചിക്കാതെ ഞാനും എടുത്തടിച്ചപോലെയങ്ങ് ചോദിച്ചു..

💬 Comments

View all comments