0%

Chapter Title : അക്ഷയ്മിത്ര 2 [മിക്കി]

Author : മിക്കി Read All Parts 1.4K

മറ്റെന്തോ പ്ലാൻ ചെയ്യുന്നുണ്ട്.??? എന്നെന്റെ മനസ്സ് പറഞ്ഞു…

““ചേട്ടന്റെ ശെരിക്കുമുള്ള പേര് അപ്പൂസ് എന്നുതന്നെയാണൊ.?”” പിൻസീറ്റിലിരുന്ന ഒരു വെരളിപിടിച്ച കുരുപ്പിന്റെ ചോദ്യമാണ് എന്നെ ആ ചെറിയ ചിന്തയിൽ നിന്നും ഉണർത്തിയത്..

““എന്ത.? എന്താ ചോദിച്ചെ.?”” അവൾ ചോദിച്ചത് ശെരിക്കും കേൾക്കാഞ്ഞതുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു…

““ചേട്ടന്റെ ശെരിക്കുമുള്ള പേരെന്താണെന്ന്”” ഡ്രൈവിംഗ് സീറ്റിന്റെ പിന്നിൽ രണ്ട് കയ്യും ചേർത്ത് പിടിച്ച് മുഖം എന്റെ സൈഡിലേക്ക് കൊണ്ടുവന്നസേഷം ആ കുരുപ്പ് വീണ്ടും എന്നോട് ചോദിച്ചു—-- ആ സമയം അവളിൽ നിന്നും ഒരു പെർഫ്യൂമിന്റെ മണവും എന്റെ മൂക്കിലേക്ക് കേറി..

““അ..””””

““അക്ഷയ്…. അക്ഷയ് കൃഷ്ണ”””

ആ കുരുപ്പിനോട് ഞാനെന്റെ പേര് പറയാൻ വായ തുറന്നതും മിത്ര അതിനിടയിൽകയറി എന്റെ മുഴുവൻ പേരും അങ്ങ് പറഞ്ഞുകൊടുത്തു—- ഞാൻ തലചരിച്ച് മിത്രയുടെ മുഖത്തേക്കുനോക്കി അവളെന്റേയും— ആ നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഒന്ന് കോർത്തു…. എന്നാൽ ഞാൻ പെട്ടന്നുതന്നെ അവളിൽ നിന്നും നോട്ടം മാറ്റി ഡ്രൈവിങ്ങിലേക്ക് ശ്രെദ്ധ തിരിച്ചു—- അതേസമയം എന്റെ പേര് ചോദിച്ച ആ കുരുപ്പും പിന്നിലേക്ക് ചാരി ഇരുന്നസേഷം മറ്റ് പെൺകുട്ടികളോട് എന്തൊക്കെയോ കണുകുണാന്ന് വർത്താനം പറയാനും തുടങ്ങിയിരുന്നു..

സമയം രാത്രി പത്ത് കഴിഞ്ഞതിനാൽ റോഡിൽ അധികം വണ്ടിയൊന്നും ഉണ്ടായിരുന്നില്ല….. അതുകൊണ്ടുതന്നെ ഞാൻ നല്ല സ്പീഡിലുമാണ് വണ്ടി ഓടിക്കുന്നത്..

ആപ്പഴാണ് മിത്രയുടെ ഫോൺ ബെല്ലടിച്ചത്—---

പഴ്സിൽനിന്നും ഫോൺ കയ്യിലെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കിയ മിത്ര കോൾ എടുക്കണൊ വേണ്ടയൊ എന്ന് സ്വല്പനേരം ആലോചിച്ചശേഷം ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ കോളെടുത്തു..

മിത്ര: ഞങ്ങളിവിടുന്ന് ഇറങ്ങി മമ്മി.?””

📳:********************************

മിത്ര: ആം അവളും കൂടെയുണ്ട്””

💬 Comments

View all comments