0%

Chapter Title : അക്ഷയ്മിത്ര 3 [മിക്കി]

Author : മിക്കി Read All Parts 604

ഇപ്പോൾ അവൾ പറഞ്ഞതിനൊക്കെ ഞാൻ എന്തെങ്കിലുമൊരു എതിര് പറഞ്ഞാൽ അവളുടെ സ്വഭാവംവച്ച് അവളിവിടെ കിടന്ന് കാറികൂവും എന്നെനിക്ക് നന്നായിട്ടറിയാം, അതുകൊണ്ടാണ് ഇത്രേംനേരം അവൾ പറഞ്ഞതിനൊന്നും ഞാൻ തീർത്തും ഒരു മറുപടിയും പറയാതെ ഒരു ഊമയെപോലെ ഒന്നും മിണ്ടാതെ നിന്നത്..

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. ആ സമയം മിത്രയും, അഞ്ജുവും, മറ്റ് രണ്ട്‌ പെൺകുട്ടികളും മുഖത്തെ ചിരിയെല്ലാം മാറ്റി സ്വൽപ്പം ഭയവും ദയനീയവും കലർന്ന ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കി..

“””ഞാനെന്നാ ഇറങ്ങട്ടെ അഞ്ജു..? വന്നിട്ടിപ്പൊ സമയം കുറേയായില്ലേ.? ഇപ്പൊ വീട്ടീന്നും വിളിച്ചു..”” അവരുടെ അടുത്തേക്ക് നടന്നുചെന്ന ഞാൻ മിത്രയുടെ മുഖത്തുനിന്നും നോട്ടംമാറ്റി അഞ്ജുവിനോടത് പറഞ്ഞതും, ഒരു അമ്പരപ്പോടെ അഞ്ജു മിത്രയുടെ മുഖത്തേക്ക് നോക്കി.. “അതെന്നോടെന്തിനാ പറയുന്നെ.???”” എന്ന ഭാവത്തോടെ.. — അതേസമയം എന്റെ മുഖത്തേക്കുതന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു മിത്ര, പക്ഷെ ഞാൻ മിത്രയുടെ മുഖത്തേക്ക് നോക്കാൻ പോയില്ല..

“”എന്നാ ശെരി.. ഞാ ഇറങ്ങട്ടെ”” വീണ്ടും അഞ്ജുവിനെ നോക്കി അത്രേം പറഞ്ഞ സേഷം ഞാനവിടുന്ന് പുറത്തേക്ക് പോകാൻ തിരിഞ്ഞതും.. പെട്ടന്നെന്റെ വലത് കയ്യിൽ ഒരു പിടുത്തംവീണു.. തിരിഞ്ഞ് നോക്കാതെതന്നെ എന്റെ കയ്യിൽ പിടിച്ചത് ആരാണെന്ന് മനാസ്സിലാക്കിയ ഞാൻ അതേ നിൽപ്പുതന്നെ നിന്നു.. – എന്നാൽ.. എന്റെ കയ്യിൽനിന്നും പിടിവിടാതെ എന്റെ മുന്നിലേക്ക്‌ കയറിനിന്ന മിത്ര..

“”എന്താ അപ്പൂസെ..? ഞാൻ ചോദിച്ചതിനൊന്നും ഒരുമറുപടിയും താരതെ നീ നിന്റെപാട്ടിനങ്ങ് പോവണൊ.?”” എന്റെ കയ്യിലെ പിടിവിടാതെ ഒരു ദയനീയ ഭാവത്തിൽ മിത്രയെന്നോട് ചോദിച്ചു.. —

അവളുടെ ആ ചോദ്യത്തിന് അവളുടെ മുഖത്തേക്ക് തലയുയർത്തി നോക്കിയ ഞാൻ..

“”എനിക്കിപ്പൊ മിത്രയോട്

💬 Comments

View all comments