0%

Chapter Title : അക്ഷയ്മിത്ര 3 [മിക്കി]

Author : മിക്കി Read All Parts 605

ഒന്നും സംസാരിക്കാനില്ല.. അഥവാ ഞാൻ എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാൽ അത് ഉൾക്കൊള്ളാൻ പറ്റിയൊരു നിലയിലുമല്ല മിത്രയിപ്പോൾ.. അതുകൊണ്ട് ഞാനിപ്പൊ പോകുന്നു.. വീട്ടിലെല്ലാവരും എന്നെ തിരക്കിയിരിക്കുവ””” ചുണ്ടിൽ ഒരു ചെറുചിരി വരുത്തി അത്രേം പറഞ്ഞ് മിത്രയുടെ കൈകളിൽ നിന്നും പിടിവിടുവിച്ച ഞാൻ വീണ്ടും അവിടുന്ന് നടന്നകലാൻ തുടങ്ങിയതും അവൾ വീണ്ടുമെന്റെ കയ്യിൽ കയറിപ്പിടിച്ചു.. ഞാൻ തലചരിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

“”അപ്പൂസ് പൊക്കോ.. പോകണ്ടാന്ന് ഞാൻ പറയില്ല.. പക്ഷെ., അപ്പൂസൊന്നോർത്തൊ ………. ഈ ജന്മം ഞാനൊരു പുരുഷന്റെകൂടെ അവന്റെ പാതിയായി ജീവിക്കണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആ പുരുഷൻ അതെന്റെ അപ്പൂസായിരിക്കും”” അത്രേംനേരം മുഖത്തുണ്ടായിരുന്ന ആ ദയനീയ ഭാവമെല്ലാം മാറി ഒരുതരം വാശിയോടെ അവളത് പറഞ്ഞപ്പോൾ.. ആശിച്ചതെന്തും നേടിയെടുക്കാൻ ഏതറ്റംവരെയും പോകാൻ മടിക്കാത്ത ആ പഴയ മിത്രേയാണ്‌ ഞാപ്പോൾ അവിടെ കണ്ടത്… , അവളുടെ വാശി എന്താണ് എങ്ങനെയാണെന്ന് എനിക്ക് നന്നായിട്ടറിയാം.. ആ നിമിഷം.. അവൾ പറഞ്ഞത് കേട്ട് എന്നിലുണ്ടായ ഞെട്ടൽ ഞാനെന്റെ മുഖത്ത് കാണിക്കാതെ അവളുടെ മുഖത്തേക്കുതന്നെ നോക്കി നിന്നു..

എന്നാൽ., പിന്നീട് സംഭവിച്ചത് ഞാനൊട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു..

ഒരു കുറുകലോടെ എന്റെ മാറിലേക്ക് ചാഞ്ഞ മിത്ര എന്റെ ഇടുപ്പിലൂടെ വട്ടംചുറ്റി പിടിച്ചസേഷം

“”നീയെന്നോട് ഒന്നും മിണ്ടാതെ ഇവിടുന്ന് തിരികെ പോകാൻ തൊടങ്ങിയപ്പൊ സങ്കടോം ദേഷ്യോം എല്ലാം ഒരുമിച്ച് വന്നങ്ങ് പറഞ്ഞുപോയത അപ്പൂസെ..”” ഒരു കുറുകലോടെ അത്രേം പറഞ്ഞ് നിർത്തി എന്റെ മാറിൽ നിന്നും തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കിയ മിത്ര..

“”ഞാനിപ്പൊ ഇങ്ങനെ പറഞ്ഞൂന്നുവെച്ച് ദേഷ്യംകേറി നീയെന്നെ വേണ്ടാന്നൊന്നും പറഞ്ഞേക്കല്ലെ അപ്പൂസെ… എനിക്കത് സയിക്കാനുള്ള ത്രാണിയൊന്നുവില്ല””

💬 Comments

View all comments