Chapter Title : അക്ഷയ്മിത്ര 4 [മിക്കി]
നോക്കി.
അതേസമയം..
പൂർണിമ പതിയെ കട്ടിലിന്റെ അടുത്തേക്ക് ചെന്നു..
“മോളെ..”” എന്ന് വീണ്ടും പതിയെ വിളിച്ചു..
എന്നാൽ പൂർണിമയെ ഒന്ന് നോക്കുകപോലും ചെയ്യാതെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ മിത്ര നേരെ ടീപ്പോടെ അടുത്തേക്ക് നടന്നു, ടീപ്പൊയിൽ ഇരുന്ന തന്റെ ഫോൺ കയ്യിലെടുത്ത് ഒരു നമ്പറിലേക്ക് അവൾ ഡയൽ ചെയ്തു..
“”എന്തായി മോളെ.??””” കോൾ കണക്റ്റായതും മറുസൈഡിൽ നിന്നും ഒരു പുരുഷ ശബ്ദമുയർന്നു..
മിത്ര: അവനിവിടുന്ന് തിരികെ പോയ് ചെറിയച്ച”” അവൾ മറുപടി പറഞ്ഞു..
ചെറിയച്ഛൻ: കുറേ നേരമായൊ പോയിട്ട്.?”””
മിത്ര: ഒരു പത്ത് മുപ്പത് മിനിറ്റായിക്കാണും””
ചെറിയച്ഛൻ: അവന് സംശയമൊന്നും തോന്നിയില്ലല്ലൊ.. അല്ലെ.?””
മിത്ര: ഇല്ല ചെറിയച്ഛ.. അവന് ഒരു സംശയവും തോന്നിയിട്ടില്ല”” അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.. ഒരു ഗൂഢമായ ചിരി..
ചെറിയച്ഛൻ: ശെരി മോളെ.. ബാക്കി നമുക്ക് നാളെ സംസാരിക്കാം, എന്നാ വെക്കട്ടെ””
മിത്ര: ഓക്കെ ചെറിയച്ഛ””
അത്രേം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.. ശേഷം അവൾ തിരിഞ്ഞ് പൂർണിമായെ നോക്കി.. അവളുടെ നോട്ടം കണ്ടതും പൂർണിമയുടെ മുഖത്ത് ഒരു ഭയം നിഴലിച്ചു.. അത് മനസ്സിലാക്കിയെന്നോണം മിത്ര പൂർണിമയുടെ അടുത്തേക്ക് നടന്നുചെന്നു, പൂർണിമയുടെ വലതുകൈ അവൾ ഇരു കൈകൊണ്ടും കൂട്ടിപ്പിടിച്ച് മാറോട് ചേർത്തുപിടിച്ചു, എന്നിട്ട് ചോദിച്ചു..
“”മമ്മിക്കെന്നെ പേടിയാണൊ.?”” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“”അതേ മോളെ.. എനിക്ക് ഭയമാണ്.. നിന്നെ ഓർത്തുള്ള ഭയം.! നിനക്ക് അരുതാത്തതെന്തെങ്കിലും സംഭവിക്കുമോ.? എന്ന ഭയം””” അത്രേം പറഞ്ഞ് നിർത്തി പൂർണിമ ഇടതു കൈകൊണ്ട് മിത്രയുടെ കവിളിൽ പതിയെ തലോടി.. പൂർണിമയുടെ
💬 Comments
View all comments