Chapter Title : അക്ഷയ്മിത്ര 4 [മിക്കി]
ഇനി ഒരു മൂന്നര കിലോമീറ്റർ ബാക്കി.
ഞാൻ വീണ്ടും കാറിലേക്ക് കയറി, കാർ സ്റ്റാർട്ട് ചെയ്ത് പതിയെ മുന്നോട്ടെടുത്തു..
*******************
അതേസമയം “കാവാലത്ത്: മിത്രയുടെ വീട്ടിൽ”
(കഥ കുറച്ചുനേരം എഴുത്തുക്കാരന്റെ Point Of View-ലൂടെ)
ആപ്പൂസ് അവിടുന്ന് പോയശേഷം തന്റെ മുറിയിലേക്ക് കയറിയ മിത്ര മുറിയിലെ ആ വലിയ ഡബിൾകോട്ട് കട്ടിലിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു… തല താഴേക്ക് കുനിച്ചാണ് മിത്ര ഇരിക്കുന്നത്..
അപ്പഴാണ്.. പാതി ചാരിയിട്ടിരുന്ന ആ മുറിയുടെ ഡോറും തുറന്ന് ഒരാൾ ആ മുറിയിലേക്ക് കയറി വന്നത്..
തന്റെ മുറിയിലേക്ക് കയറി വന്ന ആൾ ആരാണെന്ന് നോക്കാൻപോലും മിത്ര തല ഉയർത്തിയില്ല, അതേ ഇരുപ്പുതന്നെ തുടർന്നു.. ആ കയറിവന്ന ആളും ഒരക്ഷരംപോലും മിണ്ടാതെ അവിടെത്തന്നെ നിന്നു..
ഒരു രണ്ട് മിനുറ്റ് കഴിഞ്ഞതും വീണ്ടും ചിലർ ആ മുറിയിലേക്ക് കയറി വന്നു… അപ്പഴും മിത്ര തലയുയർത്തി നോക്കിയില്ല..
“”മോളെ… മിതു””” ………………………… അവളുടെ മുറിയിലേക്ക് ആദ്യം കയറി വന്ന അവളുടെ മമ്മി ‘പൂർണിമ’ ഭയവും സ്നേഹവും നിറഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു..
അപ്പഴും മിത്ര തലയുയർത്തിയില്ല……..
പൂർണിമയുടെ തൊട്ടടുത്തുതന്നെ ആദിയും, അഞ്ജുവും, ആ മറ്റ് രണ്ട് പെൺകുട്ടികളും നിൽപ്പുണ്ടായിരുന്നു.. അപ്പഴാണ് ആ മുറിയിലേക്ക് ക്ഷണിക്കപ്പെട്ടതുപോലെ രണ്ടുപേർകൂടി കയറി വന്നത്..
‘നീരജും’ അവന്റെ ഫ്രണ്ട് ‘വൈശാകും’
അവര് ആ മുറിയിലേക്ക് കയറി വന്നതും ആദി നീരാജിന്റെ അടുത്തേക്ക് ചെന്നു, അവന്റെ ചെവിയിൽ എന്തോ പറഞ്ഞു.. അതിന് നീരജും അവനോട് തിരിച്ച് എന്തോ മറുപടി പറഞ്ഞു..
നീരജ് പറഞ്ഞതുകേട്ട് ഭയവും അത്ഭുതവും നിറഞ്ഞ ഭാവത്തോടെ ആദി നീരജിന്റെ മുഖത്തേക്ക്
💬 Comments
View all comments