Chapter Title : അക്ഷയ്മിത്ര 4 [മിക്കി]
പറഞ്ഞാലും എനിക്കിനി അപ്പൂസിനെ നഷ്ടപ്പെടുത്താൻ കഴിയില്ല.. ഈ കഴിഞ്ഞ ഇത്രേം വർഷങ്ങൾക്ക് ശേഷം ദൈവമായിട്ട് എനിക്ക് തിരികെ തന്നത എനിക്കെന്റെ അപ്പൂസിനെ.. ഇനി ഞാൻ വിട്ടുകളയില്ല, വിട്ടുകൊടുക്കില്ല.. ആർക്കും.. അപ്പൂസ് എന്റെയ.. എന്റേത് മാത്രം..“”” ഒരുതരം വാശിയോടെ, തീരുമാനിച്ചുറപ്പിച്ചതുപോലെ, ശബ്ദമുയർത്തികൊണ്ട് മിത്ര എന്നോടത് പറഞ്ഞപ്പോൾ, രണ്ട് മിനിറ്റ് മുൻപുവരെ ഒരു പുഞ്ചിരിയോടെ എന്റെ മുൻപിൽ നിന്നിരുന്ന ആ മിത്രതന്നെയാണൊ ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് എന്നെനിക്ക് തോന്നിപോയി..
കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടതുപോലെ ആ ഉണ്ടകണ്ണുകൾ രണ്ടും ചുവപ്പിച്ച് നിന്ന് വിറയ്ക്കുകയായിരുന്നു മിത്രയപ്പോൾ.
ആ നിമിഷം.. അവളുടെ ആ നിൽപ്പും ഭാവവുമൊക്കെ കണ്ട് സത്യത്തിൽ എനിക്ക് ചെറിയൊരു ഭയം തോന്നാത്തിരുന്നില്ലെ..?? സ്വല്പംമുൻപ് അവളുടെ മുഖത്തെ ആ ചിരിയും, നാണവും, സന്തോഷവും, കുസൃതിയുമൊക്കെ കണ്ടപ്പോൾ അവളുടെ മനസ്സിപ്പോൾ സ്വൽപ്പം തണുത്തിട്ടുണ്ടാവും എന്ന് കരുതിയാണ് ഞാൻ ഇതൊക്കെ ഇപ്പോൾ ഇവളോട് പറഞ്ഞത്.. എന്നാൽ എനിക്ക് തെറ്റി..
അതേസമയം ഡോറിന്റെ ഗ്ലാസ്സ് വിൻഡോയിലൂടെ ഉള്ളിലേക്ക് നുഴഞ്ഞുകയറിയ മിത്ര എന്റെ ടീഷർട്ടിൽ പിടിമുറുക്കി..
“”എന്റെകൂടെയല്ലാതെ അപ്പൂസെ നീ വേറെ ആരുടെകൂടേം ജീവിക്കില്ല.. ജീവിക്കാൻ ഞാൻ സമ്മതിക്കില്ല..”” ദേഷ്യവും, വാശിയും, സങ്കടവും അങ്ങനങ്ങനെ പല ഭാവങ്ങളും അവളുടെ മുഖത്തപ്പോൾ മിന്നിമറഞ്ഞു..
അതൊക്കെ കണ്ട് വീണ്ടും ഞെട്ടിയ ഞാൻ “”ഏത് നേരത്താണോ എനിക്ക് ഇവളോടിതൊക്കെ പറയാൻ തോന്നിയത്..! മൈര്… വണ്ടി ഇവിടെ നിർത്താൻ നിൽക്കാതെ വിട്ടങ്ങ് പോയാമതിയാരുന്നു””” ഞാൻ മനസ്സിൽ സ്വയം എന്നേത്തന്നെ പഴിച്ചു..
അതേസമയം മിത്രയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഞ്ജു തൂണിന്റെ മറവിൽനിന്നും അവിടേക്ക് എത്തിനോക്കി, സംഭവം അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം
💬 Comments
View all comments