0%

Chapter Title : അക്ഷയ്മിത്ര 4 [മിക്കി]

Author : മിക്കി Read All Parts 917

അഞ്ജു ചാടിപ്പിടഞ്ഞ് ഞങ്ങളുടെ അടുത്തേക്കുവന്നു.. അടുത്തേക്ക് വന്നതും എന്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ച് നിന്ന് ചീറുന്ന മിത്രേയാണ് അഞ്ജു കണ്ടത്..

“”മിതു എന്തായിത്.. എന്താ നീയീകാണിക്കുന്നെ..? ഏ… ഇങ്ങോട്ട് മാറിക്കെനീ..”” അഞ്ജു മിത്രയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളെ പിന്നിലേക്ക് വലിച്ചു..

“”ഇല്ല എന്നേ വിട്.. എന്നേ വിട് അഞ്ജു.!”” കലിപ്പ് കേറിയ മിത്ര അഞ്ജുവിന്റെ കൈ തട്ടിമാറ്റികൊണ്ട് വീണ്ടും എന്റെ ടീഷർട്ടിൽ അള്ളിപ്പിടിച്ചു.. —--

“”പറ.. ഞാൻ നിന്റെയാന്ന് പറ…. പറ അപ്പൂസെ.. ഞാൻ നിന്റെയാന്ന് പറ”” അവൾ നിന്ന് അലറി..

സത്യത്തിൽ മിത്രയുടെ ഇപ്പോഴത്തെ ഈയൊരു ഭാവം കണ്ട് ഞാനും അഞ്ജുവും ശെരിക്കും ഞെട്ടി.. അല്ല.!! ഭയന്നു എന്നുതന്നെ പറയാം.. കാരണം ഒരുതരം ഭ്രാന്ത് പിടിച്ചവരേപോലെ ആരിലും ഭയമുണർത്തുന്ന തരത്തിലായിരുന്നു മിത്രയുടെ ഭാവവും പെരുമാറ്റവും..

“”പറ അപ്പൂസെ.. എന്നേ ഇഷ്ടമാണെന്ന് പറ.. …….. എന്നോട് പറ ഇഷ്ടമാണെന്ന്.. ……. പറയാൻ””” ഇത്തവണ എന്റെ കഴുത്തിനാണ് അവളുടെ പിടി വീണത്, പെട്ടന്ന് ഞാൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു, ശേഷം ആ പിടുത്തം വിടുവിക്കാൻ ഞാനൊരു ശ്രെമം നടത്തി.. ‘എവിടുന്ന്..” ഉടുമ്പ് അള്ളിപ്പിടിച്ചേക്കുന്നപോലെയല്ലെ അവളുടെ പിടുത്തം..

“”പറ… പറ അപ്പൂസെ.. എന്നേ ഇഷ്ടമാണെന്ന്.. പറ..“” മിത്ര വീണ്ടും അലറി..

അവളുടെ ഉച്ചത്തിലുള്ള സംസാരം കെട്ടിട്ടാവാണം അവളുടെ മമ്മി പൂർണ്ണിമ ആന്റിയും, ആദിയും, ആ മറ്റ് രണ്ട്‌ പെൺകുട്ടികളും സിറ്റൗട്ടിലേക്ക് ഓടി വന്നു.. അവർ അവിടെ നിന്നുകൊണ്ടുതന്നെ ഞങ്ങളെ നോക്കിനിന്നു..

അവര് സിറ്റൗട്ടിൽ വന്നതൊന്നും മിത്ര കണ്ടിരുന്നില്ല.. അവളെന്റെ കഴുത്തിന്റെ അളവെടുക്കുന്ന തിരക്കിലായിരുന്നു..

ഞാൻ സ്വൽപ്പം ബലം പ്രയോഗിച്ചുതന്നെ എന്റെ കഴുത്തിലെ

💬 Comments

View all comments