Chapter Title : അക്ഷയ്മിത്ര [മിക്കി]
പറഞ്ഞ് തീർന്നതും അക്കു ലക്ഷ്മിയുടെ കയ്യിൽ ഒന്ന് നുള്ളി..
“അഹ്… അപ്പുവേട്ട.. ഇത് കണ്ടൊ”
എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി എന്റെ മാറിൽ ചാരി നിന്ന് ചിണുങ്ങികൊണ്ട് എന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി.. ആ നിമിഷം അവളുടെ ചുവന്ന ചുണ്ടുകൾ എന്തിനോ വേണ്ടി വിറക്കുന്നത് ഞാൻ കണ്ടു…
🔻പലതവണ… ലക്ഷ്മി എന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർക്കാൻ ശ്രെമിച്ചിട്ടുണ്ട്.. അപ്പഴെല്ലാം ഞാൻ അവളിൽ നിന്നും ഒഴിഞ്ഞ് മാറും, ചില സമയം എന്റെ നിയന്ത്രണവും വിട്ടുപോകുന്നതുപോലെ എനിക്ക് തോന്നും പക്ഷെ ആ നിമിഷം എന്റെ അക്കുവിന്റെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞ് വരും,, അവളെ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ പല തവണ ശ്രെമിച്ചു.. അരവട്ടിനോട് സംസാരിച്ച് എനിക്ക് മുഴുവട്ട് പിടിക്കും എന്നായപ്പോൾ അവളെ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രെമവും ഞാൻ ഉപേക്ഷിച്ചു.. എല്ലാം പ്രായത്തിന്റെ കുസൃതി എന്ന് കണ്ട് ഞാൻ എല്ലാം തള്ളികളയാൻ തുടങ്ങി..🔺
ഞാൻ രണ്ടുപേരുടേയും ചുമലിൽ നിന്നും കൈ എടുത്ത് സ്വല്പം പിന്നിലേക്ക് നീങ്ങി കടയുടെ സൈഡ് തിട്ടയിലേക്ക് കയറി ഇരുന്നു.
“നി എന്തുവാ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞെ..?”
ഞാൻ ചോദിച്ചു..
“അത് പറയാം”
എന്ന് പറഞ്ഞുകൊണ്ട് അക്കു എന്റെ ഇടത് സൈഡിൽ വന്നിരുന്നു.. അതേ സമയം ലക്ഷ്മി എന്റെ വലത് സൈഡിലും..
രണ്ടുപേരുടേയും മട്ടും ഭാവവുമൊക്കെ കണ്ടിട്ട് സംഭവം എന്തോ വള്ളി കേസാണെന്ന് എനിക്ക് മനസ്സിലായി..
“അപ്പൂസെ നി എനിക്ക് ഒരു സഹായം ചെയ്യണം..! പറ്റില്ലാന്ന് മാത്രം പറയരുത്..! ഞാൻ ഏറ്റുപോയട അതുകൊണ്ട..!”
എന്റെ ഇടത് കയ്യിൽ രണ്ട് കയ്യും കൂട്ടി പിടിച്ചുകൊണ്ട് കെഞ്ചുന്നപോലെ അക്കു
💬 Comments
View all comments