0%

Chapter Title : അക്ഷയ്മിത്ര [മിക്കി]

Author : മിക്കി Read All Parts 495

ചുമലിലൂടെ ഇട്ട ശേഷം എന്നിലേക്ക്‌ ചേർന്നിരുന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

“എടാ… അത്… പിന്നെ… അത് ഉണ്ടല്ലൊ”

അവൾ എന്റെ കൈയിൽ നഖംവച്ച് ചൊരണ്ടിക്കൊണ്ട് അറ്റവും വാലും ഇല്ലാതെ എന്തൊക്കെയൊ പറയാൻ തുടങ്ങി..

“നി എന്റെ കൈ മാന്തി പറിക്കാതെ എനിക്ക് മനസ്സിലാവുന്ന രീതിയിൽ നേരെ ചൊവ്വെ കാര്യംപറ അക്കു..?”

അത്രേം പറഞ്ഞ് ഞാൻ അവളുടെ ചുമലിൽ നിന്നും വീണ്ടും കൈ എടുത്ത് മാറ്റാൻ ശ്രെമിച്ചതും പെട്ടന്നവൾ ആ കയ്യിൽ കയറി പിടിച്ചു എന്നിട്ട് വീണ്ടും അവളുടെ ചുമലിലൂടെ എടുത്തിട്ട ശേഷം എന്റെ മാറിലേക്ക് കൂടുതൽ പറ്റി ചെർന്നിരുന്നു..

“ഉം.. ഇനി കാര്യം പറ..?” ഞാൻ ചോദിച്ചു.

“ശെരി ഞാൻ പറയാം..! പക്ഷെ പറ്റില്ലാന്ന് നി പറയരുത്..!”

വീണ്ടും ചുണ്ട് കൂർപ്പിച്ച് പിടിച്ചുകൊണ്ട് അക്കു എന്നോട് പറഞ്ഞു..

“നി പറ പെണ്ണെ”

ഒരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.

“ഉത്സവമായിട്ട് ഇന്ന് അനിതയുടെ വീട്ടിൽ കാവാലത്തൂന്ന് വിരുന്നുകാര് വരുന്ന കാര്യം ഞാൻ അപ്പൂസിനോട് രാവിലെ പറഞ്ഞിരുന്നില്ലെ..? ഓർക്കുന്നുണ്ടോ..!”

🔻അനിത അക്കുവിന്റെ കൂട്ടുകാരിയാണ്.. അനിതയുടെ ചേച്ചി അനഘ എന്റെ കൂട്ടുകാരിയും അതിലുപരി ഞങ്ങൾ ബന്ധുക്കളുമാണ്, ഞങ്ങളുടെ വീടിന്റെ അടുത്തുനിന്നും അരകിലോമീറ്റർ അകലെയാണ് അനിതയുടെ വീട്,🔺

അക്കു പറഞ്ഞ് നിർത്തിയതും..

“അതിന്..!” ഞാൻ ചോദിച്ചു.

“നിക്ക് ഞാനൊന്ന് പറയട്ടെ..!”

എന്റെ കയ്യിൽ ഒന്ന് അമർത്തി പിടിച്ച് വിട്ടുകൊണ്ട് അക്കു തുടർന്നു.

“അനിതയുടെ ബന്ധുവും ആ ബന്ധുവിന്റെ നാലഞ്ച് ഫ്രണ്ട്സും ഇപ്പൊ അനിതയുടെ വീട്ടിൽ വന്നിട്ടുണ്ട്..!”

അത്രേം പറഞ്ഞ് നിർത്തി എന്റെ മുഖത്തേക്ക് നോക്കിയ അക്കു വീണ്ടും തുടർന്നു.

“വൈകിട്ട് അവര് ഇങ്ങോട്ട് വന്ന വണ്ടി അവരുടെ ഏതോ ഒരു ബന്ധു തിരിച്ച് കൊണ്ടുപോയി, വൈകിട്ട് അവരെ കൂട്ടികൊണ്ടുപോകാൻ ആ ബന്ധു വരാമെന്ന് പറഞ്ഞിരുന്നു പക്ഷെ ഇപ്പൊ വിളിച്ചപ്പൊ അയാൾ മറ്റെവിടെയൊ നിക്കുവ അയാൾക്ക്‌ വരാൻ പറ്റില്ല എന്ന് പറഞ്ഞു..! അവർക്കിപ്പോ തിരിച്ച് പോകാൻ വേറെ വണ്ടി ഇല്ല..!”

അത്രേം പറഞ്ഞ് നിർത്തിയ അക്കു ഒരു കള്ള ലക്ഷണത്തോടെ അവളുടെ ആ ഉണ്ട കണ്ണുകൾ മാത്രം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി.

“അതിന്..?”

💬 Comments

View all comments