0%

Chapter Title : അക്ഷയ്മിത്ര [മിക്കി]

Author : മിക്കി Read All Parts 1.1K

കിടക്കുവ”

അവൾ ഫോൺ എടുത്തതും സ്വല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു..

അക്കു: “നി അറ്റ്ലസിന്റെ ഫ്രണ്ടിൽ വന്നൊ..? എന്ന ഒരു രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യട അപ്പൂസെ..! ഞാൻ ഇപ്പൊ വരാം..!”

എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു..

🔻ഞാൻ ഈ അറ്റ്ലസ് എന്ന് പറഞ്ഞത് ജ്വലറി ഒന്നും അല്ല കേട്ടൊ..! ഈ ജംഗ്ഷനിലെ അത്യാവശ്യം നല്ല തിരക്കുള്ള ഒരു ചെറിയ സൂപ്പർമാർക്കറ്റാണ് ഈ അറ്റ്ലസ്.🔺

ഒരു ഏഴെട്ട് മിനിറ്റ് കഴിഞ്ഞുകാണും ദാ വരുന്നു എന്റെ ഒരേഒരു സഹോദരി ആകുവും അവളുടെ കൂട്ടുകാരി ലക്ഷ്മിയും..

എന്നെ കണ്ടതും ലക്ഷ്മിയുടെ മുഖം ചെമ്പരത്തി പൂപോലെ ചുവന്നു, അവളുടെ ചുണ്ടിൽ നാണത്താൽ ഒരു പുഞ്ചിരി വിടർന്നു..

🔻ലെച്ചു എന്ന ലക്ഷ്മി സന്തോഷ്‌ എന്റെ വീടിന്റെ അടുത്താണ് അവളുടെ വീടും. അക്കുവിന്റെ അതേ പ്രായമാണ് അവൾക്കും.., അവളെ കണ്ടാൽ സിനിമ നടി നിത്യ മേനോനെ പോലെ ഇരിക്കും, അവൾക്കിപ്പോൾ പത്തൊൻപത് വയസ്സായെങ്കിലും ആ പ്രായത്തിന്റെ പക്വത ഇതുവരെ ഉദിച്ചിട്ടില്ല..! കുട്ടിനിക്കറും ഇട്ട് മൂക്ലയും ഒലിപ്പിച്ച് നടക്കുന്ന പ്രായംമുതലേ എനിക്കവളെ അറിയാം, എന്റെ അക്കുവിനെ പോലെ തന്നെയാണ് ഞാൻ ലക്ഷ്മിയേയും കാണുന്നത്, പക്ഷെ ലക്ഷ്മി എന്നെ അങ്ങനെയല്ല കാണുന്നത്..
ഒരു നൂറ് തവണയെങ്കിലും അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടാവും..! അല്ലെങ്കിൽ അതിലും കൂടുതൽ തവണ..!
ഓരോ തവണ ലക്ഷ്മി എന്നോട് ഇഷ്ടമാണെന്ന് പറയുമ്പഴും ഞാൻ ‘അല്ല’ എന്ന് മറുപടി പറയും..! എന്റെ മറുപടി കേട്ട അടുത്ത സെക്കന്റിൽ തന്നെ അവൾ തന്റെ ചുരിദാർ ഷാളും വായിൽ പൊത്തിപിടിച്ച് നിന്ന് കരഞ്ഞുകൊണ്ട് എന്റെ

💬 Comments

View all comments