Chapter Title : അലൻ [Haran]
ആയിടയ്ക്കൊരു സ്വപ്നവും കണ്ടു, നല്ല മൂടല്‍മഞ്ഞുള്ള ഒരു വെളുപ്പാന്‍ കാലത്ത് ഏതോ ഒരു മുറിയുടെ ജനാലച്ചില്ലില്‍ ആരോ ഇന്ഗ്ലിഷില്‍ എഴുതിയ VENUGOPALAN നിലെ ALAN എങ്ങിനെയോ മാഞ്ഞു പോകുന്നു. ഹോ! മനുഷ്യന്റെ നല്ല ജീവന്‍ പോയി, ജീവിതത്തിലാദ്യമായാണ് ഒരു സ്വപ്നം കണ്ടിട്ട് ഇങ്ങനെ പേടിയ്ക്കുന്നത്. ഇതും കൂടി ആയപ്പോള്‍ ഉറപ്പിച്ചു, ഇത് എയിഡ്സ് തന്നെ. അങ്ങിനെയാണെങ്കില്‍ ഞാന്‍ മൂലം, ഒന്നുമറിയാത്ത, കുറച്ചു നാളെങ്കിലും എന്നെ മനസ്സില്‍ കൊണ്ട് നടന്ന് മനസ്സും ശരീരവും ഞാനുമായ് പങ്കുവച്ച കുറച്ചു സ്ത്രീകളും ശിക്ഷിക്കപ്പെടും. കുറ്റബോധം മൂലം മനസ്സ് നീറുന്നു. ഒരുപാട് ആലോചിച്ചിട്ട് അവസാനം ഉറക്ക ഗുളികകള്‍ കഴിച്ച് മരിക്കാം എന്ന് തീരുമാനിച്ചു.
വേദനയറിയില്ല എന്നുള്ളതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. വളരെ പണിപ്പെട്ട് മൂന്നു ലീഫ് വേലിയം ട്രാന്‍ക്യുലൈസര്‍ ടാബ്ലെട്സ് വാങ്ങി. കുറിപ്പടി ഒന്നുമില്ലാതിരുന്നത് കൊണ്ട് അല്പം പണിപ്പെട്ടു ഒന്നു സംഘടിപ്പിച്ചെടുക്കാന്‍. വാങ്ങിക്കാന്‍ ചെന്നപ്പോള്‍ പല മെഡിക്കല്‍ ഷോപ്പുകാരും എന്നെ ഒന്നിരുത്തി നോക്കി, ഈ കാലമാടന്‍ ഇതും തിന്നു ചത്തുപോയാല്‍ പണിയാകുമല്ലോ എന്നോര്‍ത്തായിരിക്കും. നാട്ടില്‍ ഉറ വാങ്ങാന്‍ പോയാലും ഇതേ നോട്ടമാണല്ലോ എന്ന് ഞാനോര്‍ത്തു. പണ്ട് വീടിനടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ഇതും ചോദിച്ചു ചെന്നപ്പോള്‍ അന്നവിടെ ജോലിയ്ക്ക് നിന്നിരുന്ന പെണ്‍കുട്ടി പേടിച്ച് എന്നെ നോക്കിയ നോട്ടം ഇപ്പോഴും ഓര്‍മ്മയുണ്ട്. മൂന്ന് ലീഫേ കിട്ടിയുള്ളൂ, ആതും പത്ത് കടകള്‍ കയറിയിറങ്ങിയതിനു ശേഷം. ഇത് കൊണ്ട് നടക്കുമോ എന്നറിയില്ല. ആ നോക്കാം.
ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്, ഓയിന്റ്മെന്റ്റ് പുരട്ടിയപ്പോള്‍ സംഭവം കുറവുണ്ട്. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ വിളിക്കാത്തത് കാരണം, പോയി നോക്കാം എന്ന് തന്നെ കരുതി. ഉച്ചയോടെ
💬 Comments
View all comments