Chapter Title : അലൻ [Haran]
അബ്സോലൂട്ളി ഓള്‍റൈറ്റ് ഒന്നും പേടിക്കണ്ടെടോ, പക്ഷെ ഇനിയുള്ള കാലം ഇങ്ങനെ വഴിവിട്ട് ജീവിക്കില്ലെന്ന് എനിക്കുറപ്പു തരണം" പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും കേട്ടില്ല. മനസ്സ് സന്തോഷം കൊണ്ട് കുതിക്കുകയായിരുന്നു. ആര്‍ക്കൊക്കെ നന്ദി പറയണം. ചെയ്ത തെറ്റുകള്‍ക്ക് ദൈവം തന്ന ചെറിയൊരു ശിക്ഷയാണ് ഈ മാനസിക പീഡനം. ഇനി അങ്ങോട്ട് നന്നാവുക തന്നെ.
ഹോസ്പിറ്റലില്‍ നിന്നും നേരെ വീട്ടിലേയ്ക്ക്. സന്തോഷമുണ്ടായിരുന്നെങ്കിലും മദ്യപിക്കാന്‍ തോന്നിയില്ല. അമ്മയെ പെട്ടെന്ന് തന്നെ കാണണം എന്ന് തോന്നി. അമ്മയെ കണ്ട ഉടനേ കെട്ടിപ്പിടിച്ചു. "ഇതെന്താടാ പെട്ടെന്നൊരു സ്നേഹം" മറുപടി ഒന്നും പറഞ്ഞില്ല. അന്ന് രാത്രി അമ്മ വാരിത്തന്ന ചോറ് തിന്നു കൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ ചോദിച്ചു, " ഇവനിതെന്തു പറ്റിയെടീ? ആകെയൊരു മാറ്റം?"
മേനേജരെ വിളിച്ചു പറഞ്ഞ് ലീവ് ഒരു മാസത്തേക്ക് കൂടി നീട്ടി. അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണം കഴിച്ച് ഒരു മാസം വീട്ടില്‍ സുഖമായി കഴിഞ്ഞു. മദ്യപാനം വളരെ കുറച്ചു, വലി വല്ലപ്പോഴും എന്ന നിലയില്‍, സ്ത്രീ സംസര്‍ഗ്ഗം അശേഷം വിട്ടു. പഴയ ഉറയുടെ പരസ്യം ടിവിയില്‍ കാണുമ്പോള്‍ ഇപ്പോഴും ചെറിയൊരു വിഷമം തോന്നാറുണ്ട്, കുറ്റബോധമോ നിരാശയോ മറ്റെന്തൊക്കെയോ. നാദിറയെ ഓര്‍മ്മ വരും അപ്പോള്‍. വീട്ടുകാരോട് "പെണ്ണ് കണ്ടു വച്ചോ അടുത്ത വരവിനു നടത്താം" എന്നും പറഞ്ഞ് വീണ്ടും ബോംബെയിലേക്ക്.
പഴയ കാര്യങ്ങളൊന്നും ഓര്‍ക്കാനിഷ്ടമില്ലാത്ത പുതിയോരാളായി മാറി ഞാന്‍. വീട്ടുകാര്‍ കണ്ടിഷ്ട്ടപ്പെട്ട പെണ്‍കുട്ടിയുമായുള്ള കല്യാണവും നിശ്ചയിച്ചു. ഞാനിത് വരെ കാണാത്ത ഒരു കുട്ടി. ഫോണില്‍ സംസാരിച്ചിരുന്നു, പിന്നെ ഫോട്ടോയും കൊള്ളാം, പാവമാണെന്ന് തോന്നുന്നു. അമ്മയുടെ സെലക്ഷന്‍ മോശമാവില്ല. അങ്ങിനെ ആറ് മാസങ്ങള്‍ക്ക് ശേഷം കല്യാണത്തിന് ഒരാഴ്ച മുന്‍പ്
💬 Comments
View all comments