Chapter Title : അലൻ [Haran]
വീട്ടില്‍ പോകാനായുള്ള തയ്യാറെടുപ്പുകള്‍. ഒരു ഹ്യുണ്ടായി സാന്‍ട്രോ കയ്യില്‍ വന്നുപെട്ടു. കുറച്ചു നാള്‍ നാട്ടില്‍ ഉപയോഗിച്ചിട്ട് വില്‍ക്കാം എന്ന് കരുതി, വീണ്ടും ഒരു മുംബൈ-പന്‍വേല്‍-രത്നഗിരി-മട്ഗോവ-മാന്ഗ്ലൂര്‍- കോഴിക്കോട്-കൊച്ചി യാത്ര. ഇത്തവണ കൂട്ടിനു ബ്രാണ്ടി ഫ്ലാസ്കോ സ്മിര്‍ണോഫോ ഇല്ല. രണ്ട് പേക്കെറ്റ് ഗോള്‍ഡ്‌ഫ്ലേക്ക് മാത്രം.
വണ്ടി പന്‍വേല്‍ എത്തുന്നു. പഴയ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി ഒന്നു സ്ലോ ആക്കി, അതാ പര്‍ദ്ദയിടാത്ത ഒരു പെണ്‍കുട്ടി കൈ കാണിക്കുന്നു. നല്ല ചെറുപ്പം. ജീന്‍സും ടീ ഷര്‍ട്ടും വെഷം, കണ്ടാലേ അറിയാം പോക്കുകേസാണെന്ന്. ഇത്തവണ മനസ്സ് വളരെ വേഗം പ്രവര്‍ത്തിച്ചു, കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നു. ഇനിയുമോരങ്കത്തിനു ബാല്യമില്ല എന്ന് പറഞ്ഞ് കൊണ്ട് നാട്ടില്‍ എന്നെ കാത്തിരിക്കുന്ന ആ പാവം പെണ്‍കുട്ടിയെ മനസ്സില്‍ ആവാഹിച്ച് യാത്ര തുടര്‍ന്നു. വേണുഗോപാലന്‍റെ അവസാനത്തെ അക്ഷരങ്ങള്‍ എന്നെന്നേക്കുമായി മാഞ്ഞു പോകാതിരിക്കട്ടെ.
💬 Comments
View all comments