Chapter Title : അലയുന്നു ഞാൻ 2 [Saran]
ഈ കയറി വരുന്നത്.... ""
അമ്മ ഞങ്ങളെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു.
" ആന്റി ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ. അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പരിഹാരവും അവൻ തന്നെ കണ്ടെത്തിയല്ലോ. പിന്നെന്താ പ്രശ്നം..... ""
അവൻ മുന്നിലേക്ക് കയറി വന്നു കൊണ്ട് അമ്മയോട് പറഞ്ഞു. എനിക്ക് അവിടെ ഒന്നും തന്നെ പറയാൻ സാധിച്ചില്ല ഞാൻ കാരണം ഞാൻ തെറ്റുകാരനല്ല എന്ന് എനിക്കറിയാം പക്ഷേ അമ്മയ്ക്കും മറ്റുള്ളവർക്കും അറിയില്ലല്ലോ. അവർ എന്നെ തെറ്റുകാരൻ ആയിട്ടല്ലേ കാണുള്ളൂ. അതെ..... അവരുടെ മുൻപിൽ ഇപ്പോഴും ഞാൻ വെറും ഒരു അപാസൻ., പെണ്ണുപിടിയൻ, വൃത്തികെട്ടവൻ. ഒരു നിമിഷം കൊണ്ട് എന്തൊക്കെ പട്ടങ്ങളാണ് എനിക്ക് കിട്ടിയത്.
"അമ്മേ..... എനിക്ക് പറയേണ്ടത് ഒന്ന് കേൾക്ക്..""
ഞാൻ അമ്മയോട് പറഞ്ഞു. പക്ഷേ അമ്മയുടെ ഉള്ളിൽ ഇപ്പോഴും എന്നോടുള്ള ദേഷ്യം പോയിട്ടില്ല. എന്നെനിക്കറിയാം...
"നീ ഇനി ഒന്നും പറയണ്ട നീ കാണിച്ചതൊക്കെ ഞാൻ അവിടെ വച്ച് കണ്ടു ഇനി നീ പറഞ്ഞു ബുദ്ധിമുട്ടണ്ട... കെട്ടിയ പെണ്ണിനേയും വിളിച്ചുകൊണ്ടു ഇപ്പൊ ഇവിടന്ന് ഇറങ്ങണും. എനിക്ക് ഇനി നിന്നെ കാണണ്ട....,"""
അമ്മ ഇത്രയും പറഞ്ഞു കൊണ്ട് കതക് വലിച്ചെടച്ചു. എന്തോ എന്റെ മുഖത്ത് അമ്മ അടിച്ചത് പോലെയായിരുന്നു എനിക്ക്
തോന്നിയത്. ഞാൻ തിരിഞ്ഞ് അവനെ നോക്കി അവനും ഒന്നും പറയാൻ ഇല്ലായിരുന്നു
ഇനി എവിടെ പോകുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ മാത്രം ആയിരുന്നെങ്കിൽ എനിക്ക് പ്രേശ്നമില്ല. പക്ഷെ എന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ട്. ഞാൻ എന്ത് ചെയ്യും....
"ഡാ ഞാൻ ഒന്നും കൂടെ ആന്റിയോടെ പറഞ്ഞു നോക്കാം ""
💬 Comments
View all comments