Chapter Title : അലയുന്നു ഞാൻ 2 [Saran]
ശബ്ദം കേൾക്കുന്നുണ്ട്.അവർ ഇങ്ങോട്ടേക്ക് വരുകയാണ്. ഞാൻ ആ പെൺകുട്ടിയെ നോക്കി അവൾ നിന്ന് കരയുകയാണ് കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. കരയാൻ മാത്രം ഞാൻ എന്താണ് അവളെ ചെയ്തത്. കയറി പിടിച്ചോ അതോ ഒളിഞ്ഞു നിന്ന് ഫോട്ടോ എടുത്തോ. എന്തിനാണ് ഒരു കാര്യവും ഇല്ലാതെ ഇവൾ കരയുന്നത്...
"കുട്ടി.... ഞ....."
എനിക്ക് മുഴുവനും പറയാൻ സാധിച്ചില്ല അതിനകം തന്നെ ആളുകൾ ആ മുറിയിൽ നിറഞ്ഞിരുന്നു. ഇനി എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല.ഇപ്പൊ തന്നെ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
"എന്താ.... എന്താ മോളെ പ്രശ്നം..."
ആ കൂട്ടത്തിലെ ഒരു വെക്തി ആ പെണ്ണിനോട് ചോദിച്ചു. പക്ഷെ അവൾ കരയുന്നതല്ലാതെ ഒന്നും തന്നെ മിണ്ടുന്നില്ല. എന്നേ നോക്കിയാണ് അവൾ കരയുന്നത്.
"എന്താടാ നീ ആ കുട്ടിയെ ചെയ്തത്...."
ആ വെക്തി എന്റെ ഷർട്ടിന്റെ ഹോളർ പിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് എനിക്ക് നല്ല ബോധിയം ഉണ്ട്.
"ഞാൻ ഒന്നും ചെയ്തില്ല. എനിക്ക് അതിന്റെ ആവിശ്യവും ഇല്ല "
ഞാൻ പറഞ്ഞു.
"നീ ഒന്നും ചെയ്യാതെ ആണോ ആ കുട്ടി നിന്ന് കരയുന്നത്..""
ആ കൂട്ടത്തിൽ നിന്ന ഒരു സ്ത്രീ എന്നോട് ചോദിച്ചു അപ്പോൾ തന്നെ എന്റെ അമ്മയും അനന്ദുവും അവിടെ വന്നിരുന്നു...
"ഡാ... എന്തടാ പ്രശ്നം..""
അവൻ എന്നോട് ചോദിച്ചു.
"എടാ എനിക്ക് ഒന്നും അറിയില്ലെടാ.. ഞാൻ ഒന്ന് വിഷമിക്കാൻ വേണ്ടിയാ ഈ മുറിയിൽ വന്നത് പക്ഷെ ഇവിടെ ഈ കുട്ടി ഉണ്ടന്ന് എനിക്ക് അറിയില്ലായിരുന്നു...""
ഞാൻ എന്റെ ഭാഗം
💬 Comments
View all comments