Chapter Title : അലയുന്നു ഞാൻ 2 [Saran]
വിശദമായി അവനോടു പറഞ്ഞു കൊടുത്തു അപ്പോഴും അവൻ കരച്ചിൽ നിർത്തിയിരുന്നില്ല അതിനുമാത്രം ഇവിടെ എന്താണ് സംഭവിച്ചത്. ഈ മുറിയിൽ ഇവൾ ഉണ്ടന്ന് അറിയാത്ത ഞാൻ ഒന്ന് കയറി പോയി അതിനാണോ ഈ പ്രേശ്നങ്ങൾ. ഞാൻ അവളെ കയറി പിടിച്ചൊന്നും ഇല്ലല്ലോ..
"ഒരു പെൺകുട്ടിയെ നശിപ്പിച്ചതും
പോരാഞ്ഞിട്ട് ഞായം പറയുന്നോ..."
അതിലെ ഒരു കിളവൻ അയാളുടെ കൈ ഓങ്ങി എന്റെ മുഖത്തു ആഞ്ഞടിച്ചു.
"ഡോ താൻ കണ്ടോ ഇവൻ അവളെ നശിപ്പിച്ചത്.. ഈ കുട്ടി പറയട്ടെ ഇവൻ എന്താ ചെയ്തത് എന്ന്... അല്ലാതെ കാണാത്ത കാര്യത്തിൽ കയറി ഇടപെടരുത്...""
അനന്തു ഇടയിൽ കയറി പറഞ്ഞു...
"പറ മോളെ... ഇവൻ വല്ലതും നിന്നെ ചെയ്തോ.."".
അമ്മ അവളെ അടുത്ത് നിർത്തി കൊണ്ട് ചോദിച്ചു.. അതെ അവൾ പറഞ്ഞാൽ തീരുമല്ലോ എല്ലാ പ്രേശ്നവും. ഞാൻ കുറ്റക്കാരൻ അല്ല എന്നും തെളിയും.
"പറ കുട്ടി ".
അനന്തു പറഞ്ഞു.അപ്പോഴും ആ കുട്ടി നിന്ന് വിതുമ്പുന്നുണ്ടായിരുന്നു. ഇതിനു മാത്രം കരയാൻ ഞാൻ ഇവളെ എന്താ ചെയ്തേ അറിയാതെ മുറിയിൽ ഒന്ന് കയറി അത്രേ അല്ലെ ഉള്ളു...
"അത്..... മ്..... ഞാ...ൻ..... തുണി മാറി.... കൊണ്ടി....രുന്നപ്പോൾ ഇയാൾ എന്നേ....കയറി പിടിച്ചു......
അവൾ വിക്കി വിക്കി എന്തൊക്കയോ പറഞ്ഞൊപ്പിച്ചു....
"ഡീ.... ഞാൻ എപ്പോഴാടി നിന്നെ കയറി പിടിച്ചത്.....""
ഞാൻ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി. പെട്ടന്നായിരുന്നു അത് സംഭവിച്ചത്.അമ്മയുടെ കരങ്ങൾ എന്റെ ഇടതു കവിളിൽ പതിഞ്ഞു.
അതെ എന്നേ അമ്മ തല്ലിയിരിക്കുന്നു. ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല അമ്മ എന്നെ തല്ലുമെന്ന്. അപ്പോൾ ഇത്രയും കാലം കണ്ട
💬 Comments
View all comments