0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 572

സ്വന്തം മോനെ അല്ല 10 മിനിറ്റ് മുൻപ് കണ്ട അവളെയായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്. എന്നെ ഒരിക്കലും അമ്മ തല്ലിയിട്ടില്ല.ഈ പെണ്ണ് കാരണം അമ്മ എന്നെ തല്ലിയിരിക്കുന്നു. എന്റെ കണ്ണിൽനിന്ന് ചൂട് കണ്ണുനീർ എന്റെ കവിളിൽ കൂടി ഒലിച്ചിറങ്ങുന്നുണ്ട്.

" മിണ്ടിപ്പോകരുത് നീ. നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയത്. എന്റെ മോൻ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ മാത്രം വളർന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

ചെ.......

" അമ്മേ ഞാൻ ഒന്നും.... ""

" വേണ്ട എന്നോട് നീ മിണ്ടിപ്പോകരുത്. നീ ഇത്രയും വൃത്തികെട്ടവൻ ആണെന്ന് ഞാൻ അറിഞ്ഞില്ല""...

അമ്മയുടെ വായിൽ നിന്ന് ഒരു വൃത്തികെട്ടവൻ, പെണ്ണുപിടിയൻ എന്നൊക്കെ വന്നപ്പോൾ ഞാൻ തകർന്നുപോയി. എപ്പോഴും വാത്സല്യമായി 'ആദി' എന്ന് വിളിച്ചിരുന്ന നാവിൽ നിന്നും അത്തരം വാക്കുകൾ കേട്ടപ്പോൾ തല ചുറ്റുന്നത് പോലെ തോന്നി. ഒരിക്കലും ഞാൻ കരുതിയിരുന്നില്ല അമ്മ അങ്ങനെ എന്നെ പറയുമെന്ന്....

"അപ്പൊ പിന്നെ. എങ്ങനെയാ.... പോലീസിനെ വിളിക്കാം അല്ലെ....""

ആ വെക്തി എന്നോടായി പറഞ്ഞു. അതിപ്പോ അങ്ങനെ ആണല്ലോ സ്ത്രീകൾക്ക് ആണ് ഈ സമൂഹത്തിൽ മുൻ‌തൂക്കം കൂടുതൽ. അവർ എന്ത് പറഞ്ഞാലും അത് കണ്ണടച്ചു അങ്ങ് വിശ്വസിക്കും. ആരും നമ്മുടെ ഭാഗത്തു നിന്ന് ചിന്തിക്കില്ല 'gender equality, എന്ന് പറയുന്ന സംഭവം ഉണ്ട്. പക്ഷെ അത് ആരും പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഒരു പേരിനു മാത്രം ആണ് അത് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു....

"അത് എങ്ങനെയാ ശരിയാകും..... ഈ കുട്ടി വെറുത പറയുന്നതെങ്കിലോ..."

അനന്ദു പറഞ്ഞു.

"ഒരു സ്ത്രീ അവളെ ഒരാൾ നശിപ്പിച്ചു എന്ന്

💬 Comments

View all comments