Chapter Title : അലയുന്നു ഞാൻ 2 [Saran]
വെറുതെ പറയില്ല.."
ആ കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞു...
"എന്നാ പിന്നെ ഒരു കാര്യം ചെയ്യ്.... നീ ഇവളെ അങ്ങ് കല്യണം കഴിക്ക്.....".
അയാൾ പറഞ്ഞു....
"അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ
എന്റെ കല്യണം എപ്പോ നടക്കണം എന്ന് തീരുമാനിക്കേണ്ടത് ഞാനാ....""
ഞാൻ അയാളോട് പറഞ്ഞു....
"എന്നാ പിന്നെ പോലീസിനെ വിളിക്കാം.....ഒന്നുകിൽ നീ ഈ കുട്ടിയെ സ്വീകരിക്കണം ഇല്ലങ്കിൽ പോലീസ്.... ഏത് വേണമെന്ന് നീ തരുമാനിച്ചോ....""
അയാൾ പറഞ്ഞു.......
"ഡാ നീ ഒന്ന് ഇങ്ങ് വന്നേ......"
അനന്ദു എന്നെ വിളിച്ചു കൊണ്ട് അപ്പുറത്തോട്ട് പോയി....
"എന്താടാ ".
ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു...
"ഡാ ഞാൻ പറയുന്നത് കേൾക്ക്. ഇവിടെ ഇപ്പോൾ നീയാണ് തെറ്റുകാരൻ അതുകൊണ്ട് പോലീസ് വന്നാലും അവളോട് ചോദിക്കും.. അവൾ ഇത് പോലെ പറഞ്ഞാൽ പിന്നെ നീ അകത്താണ്...."
അവൻ വളരെ ഗൗരവത്തിൽ തന്നെ പറഞ്ഞു....
"അതുകൊണ്ട് നീ എന്താണ് പറഞ്ഞു വരുന്നത്....""
"നീ സമാധാനത്തോടെ കേൾക്ക്. ഇവിടെ ഇപ്പോൾ നിൻക്ക് ഒരു വഴി മാത്രമേ ഉള്ളു നീ അവളെ കല്യണം കഴിക്കുക.. അല്ലാതെ ഒന്നും നിനക്ക് ഇവിടെ ചെയ്യാൻ ഇല്ല..."
അവൻ എന്നോട് പറഞ്ഞു കല്യണം കഴിക്കാനോ അത് ഒരിക്കലും നടക്കില്ല കാരണം എന്റെ ജീവിതത്തിൽ കല്യണം എന്നൊരു 'concept ' വേണ്ട എന്ന് തീരുമാനിച്ചതാണ് പിന്നെ എങ്ങനെ ഞാൻ അവളെ കെട്ടും. അല്ലെങ്കിൽ തന്നെ അവൾ എന്തിനാണ് ഞാൻ കയറി പിടിച്ചെന്ന് പറഞ്ഞത്. ഒന്നും മനസ്സിലാവുന്നില്ലല്ലോ....
"ഇല്ലടാ അത് ഒരിക്കലും നടക്കില്ല. ഞാൻ ഇവിടെ ഒരു തെറ്റും ചെയ്തിട്ടില്ല പിന്നെ
💬 Comments
View all comments