0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 598

നിന്ന ജോലിയിൽ ഏർപ്പെട്ടു.

"ചോദിച്ചത് കേട്ടില്ലേ.....""

ഞാൻ വീണ്ടും അല്പം ശബ്ദത്തിൽ തന്നെ ചോദിച്ചു.

" എന്തിനാ ഇപ്പ ന്റെ പേരറിയണ... "

അവൾ തിരിഞ്ഞു എന്റെ മുഖത്ത് നോക്കി ചോദിച്ചു. ആ കണ്ണുകളിലെ തീക്ഷണമായ നോട്ടം എനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു.

" നീ എവിടെയെങ്കിലും ഇറങ്ങി പോയാലോ അല്ലെങ്കിൽ എന്തെങ്കിലും നിനക്ക് സംഭവിച്ചാലോ ഉത്തരവാദിത്വം പറയേണ്ടത് ഞാനല്ലേ അപ്പോൾ എനിക്ക് നിന്റെ പേര് അറിഞ്ഞല്ലെ പറ്റു......"

ഞാൻ പറഞ്ഞു. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ വീണ്ടും നോക്കുകയാണ്. അവളുടെ കണ്ണുകളിലെ കൃഷ്ണമണികൾ നിന്ന് തിളങ്ങുന്നത് ഞാൻ കണ്ടു...

" മധുരിമ...... "

അവൾ എന്റെ കണ്ണുകളിൽ നോക്കി തന്നെയാണ് പറഞ്ഞത്. ആ പേരിനു എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നി. എന്റെ പേര് അവൾക്ക് നേരത്തെ തന്നെ അറിയാവുന്നതുകൊണ്ട് ഞാൻ എന്റെ പേര് പറയാൻ നിന്നില്ല. പുറത്ത് സോഫയിൽ വന്നിരുന്നു. ഇവളുടെ വീട് എവിടെയാണ്? ഇവൾക്ക് വീട്ടുകാർ ഒന്നുമില്ലേ. ഇതുവരെ ആരും ഇവളെ തിരക്കി വന്നിട്ടില്ല. ചിലപ്പോൾ ഇവൾ അനാഥ വല്ലതും ആയിരിക്കുമോ. എന്റെ മനസ്സിൽ പലചോദ്യങ്ങളും വന്നുകൊണ്ടിരുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. അവളോട് ചോദിച്ചാൽ എല്ലാം അറിയാം പക്ഷേ ഞാൻ ചോദിക്കില്ല. എന്റെ ജീവിതം നശിപ്പിച്ചവള കാര്യങ്ങൾ അറിയാൻ എനിക്ക് കഴിയില്ല. നാളെ തൊട്ട് ഓഫീസിൽ പോകണം എന്തായാലും നാണം കെടും. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല. ജോലി ചെയ്താൽ മാത്രമേ ഇനി അങ്ങോട്ടുള്ള ചിലവുകൾ നടന്നു പോകുകയുള്ളൂ. ഞാൻ എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു. സൂര്യൻ തീജ്വാല പോലെ അങ്ങ് ദൂരെ മാഞ്ഞുപോകുന്നു.

💬 Comments

View all comments