Chapter Title : അലയുന്നു ഞാൻ 2 [Saran]
ഒരു പെണ്ണും ഇങ്ങനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നെ നോക്കിയിട്ടുമില്ല. ഒരു പെണ്ണിന്റെ കണ്ണുകളിൽ ഒരു പുരുഷനെ തന്റെ വരുതിയിൽ കൊണ്ടുവരാനുള്ള ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. അവളുടെ കണ്ണുകളിലേക്ക് ഞാൻ വീണ്ടും നോക്കി. ഇളം പച്ചകൃഷ്ണമണിയായിരുന്ന അവൾക്ക് ചിലർ അതിനെ പൂച്ചക്കണ്ണി എന്ന് പറയും.ഞാനിതുവരെ ഒരു പെണ്ണിനും ഇങ്ങനത്തെ കണ്ണുകൾ കണ്ടിട്ടില്ല ഇത് ആദ്യമായിരുന്നു. ആ ഇളം പച്ചകൃഷ്ണ മണികൾ തന്നെയായിരുന്നു അവളുടെ മുഖത്തിന് ഏറ്റവും കൂടുതൽ അഴക് സൃഷ്ടിക്കുന്നത്...
"എന്റെ പേര് ആഷിന അഷ്റഫ്....""
ആ സ്ത്രീ തന്റെ പേര് പറഞ്ഞു.ഇവിടെ താമസിക്കാൻ വന്നിട്ട് ഞാൻ ഇതുവരെ ഈ സ്ത്രീയെ കണ്ടിട്ടില്ല...
" ഇവിടെ ഇന്ന് താമസിന് വന്നതാ ഞാൻ. അപ്പോൾ ഇവൾ അവിടെ ആരെയോ നോക്കി നിൽക്കുന്നത് കണ്ടു അങ്ങനെയാ ഞാൻ ഇവളുമായിട്ട് പരിചയമായത്... ""
ഞാൻ സംശയത്തോടെ നിൽക്കുന്നത് കണ്ട് അവർ എന്നോട് പറഞ്ഞു. അപ്പോൾ ഇവർ അയൽവാസിയാണ്. ഞാൻ കരുതി ഇവളുടെ കുടുംബത്തിൽ ആരെങ്കിലും ആകുമെന്ന്...
" എന്നാൽ ഞാൻ പോട്ടെ ഇത്താത്ത പിന്നെ വരാം.. ""
അവൾ അവരുടയായി പറഞ്ഞുകൊണ്ട് തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ വന്നു. ഇവൾ പെട്ടെന്ന് എല്ലാരുടെ അടുത്തും കമ്പിനിയാകും എന്ന് എനിക്ക് മനസിലായി. ഇപ്പോൾ ഇവൾക്ക് എന്റെ പേരറിയാം പക്ഷെ തിരിച്ചങ്ങനെയല്ലല്ലോ. ഞാൻ നേരെ അവളുടെ പിന്നാലെ കിച്ചണിലേക്ക് പോയി. എന്റെ സാന്നിധ്യം അറിഞ്ഞതു കൊണ്ടായിരിക്കണം അവൾ തിരിഞ്ഞു ഒന്ന് നോക്കി.
"എന്താ നിന്റെ പേര്........""
ഞാൻ അല്പം കനത്തിൽ തന്നെ ചോദിച്ചു. പക്ഷേ അവൾ ഒന്നും എന്നോട് പറഞ്ഞില്ല തിരിച്ച് അവൾ ചെയ്തു കൊണ്ട്
💬 Comments
View all comments