Chapter Title : അലയുന്നു ഞാൻ 2 [Saran]
ഞാൻ അത് തുറന്നു നോക്കി.'ഭാർഗവി ഭവൻ തടത്തരികത്ത് വീട് പുഞ്ചക്കരി ' എന്നായിരുന്നു അപ്പോൾ അവരുടെ വീട് പുഞ്ചക്കരിയാണ് എന്നായിരുന്നു. അപ്പോൾ അവരുടെ വീട് പുഞ്ചക്കരിയിലാണ്. എന്തായാലും ആ സ്ത്രീയെ പോയി ഒന്ന് കണ്ടു നോക്കണം എന്തോ ദുരൂഹതകൾ അവരുടെ പിന്നിൽ ഒളിഞ്ഞു കിടക്കുന്നുണ്ടന്ന് എനിക്ക് തോന്നുന്നു. കരണം അവർ അന്ന് പറഞ്ഞ പോലെ തന്നെ സംഭവിച്ചു. എന്റെ സമയം ശരിയല്ല എന്തുവേണമെങ്കിലും നടക്കും എന്നത് അതുപോലെതന്നെ നടന്നു.ഇവൾ എന്റെ തലയിൽ ആകുകയും ചെയ്തു. അഡ്രസ് ഇരുന്ന പേപ്പർ മാറ്റിവെച്ച് ഞാൻ റൂമിന് പുറത്തിറങ്ങി സോഫയിൽ പോയിരുന്നു.
"ചായ.....""
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ കട്ടൻ ചായയുമായി അവൾ നിൽക്കുന്നു രാവിലെ മുതൽ ജോലി ചെയ്തത് കൊണ്ട് ആകാം തല വീട്ടിപ്പുളക്കുന്ന വേദന ആയിരുന്നു ഞാൻ അവൾ തന്ന ചായ വാങ്ങി. നല്ല ചൂട് അതിനു ഉണ്ടായിരുന്നു. ഞാൻ അത് കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ എന്റടുത്തു വന്നു....
"നിക്ക് ഒന്ന്..... സംസാരിക്കണം....."""
അവൾ അത്രയും പറഞ്ഞു ബാൽക്കണിയിൽ പോയി നിന്നു. അവൾക്ക് എന്ത് സംസാരിക്കാനാ ഏറ്റെടുത്തു. എന്തോ കാര്യമായിട്ടുണ്ടെന്ന് എനിക്ക് തോന്നി. ഞാനും അവളെ പിന്നാലെ ബാൽക്കണിയിലോട്ട് നടന്നു....××××××××××××××××××××××××××××
തുടരും..........
💬 Comments
View all comments