Chapter Title : അലയുന്നു ഞാൻ 2 [Saran]
ബുദ്ധിമുട്ടിക്കാൻ ആയിട്ട് ഇറങ്ങിക്കോളും. ഇവിടെ വന്നിട്ട് ഇതുവരെ അവൾ പുറത്തേക്ക് പോയിട്ടില്ല പിന്നെ ഇതെവിടെ പോയി. അവൾ എവിടെപ്പോയാലും എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ ഇപ്പോൾ അവൾ നിയമപരമായി എന്റെ ഭാര്യയാണ്. അപ്പോൾ അവളെ കാര്യം നോക്കേണ്ടത് എന്റെ കടമയാണ്. ഞാൻ പുറത്തേക്ക് ഒന്ന് ഇറങ്ങി നോക്കി. ഒന്ന് രണ്ട് ഫ്ളാറ്റിനപ്പുറത്ത് ആരോ സംസാരിക്കുന്ന ശബ്ദം പോലെ കേൾക്കുന്നുണ്ട്. ഞാൻ ആ ശബ്ദം ശ്രദ്ധിച്ചു കേട്ടുകൊണ്ട് അങ്ങോട്ടേക്ക് നടന്നു. അതെ ഇത് അവളുടെ ശബ്ദം ആണ് അവൾ ആരുടെ കൂടെയോ ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട്. ആരാണെന്ന് അറിയില്ല ഒരു സ്ത്രീ ശബ്ദമാണ് കേൾക്കുന്നത്. ഞാൻ ആ ശബ്ദം കേട്ട ഫ്ലാറ്റിന്റെ മുന്നിൽ വന്നു നിന്നുകൊണ്ട് ഹോണിങ് ബെൽ അടിച്ചു. കുറച്ചുനേരം കഴിഞ്ഞ് ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. അവരെ കണ്ടാൽ നല്ല പ്രായം തോന്നിക്കും ആയിരുന്നു. നല്ല വെളുത്തിട്ട് ഉയരമുള്ള ഒരു സ്ത്രീ. സാരിയായിരുന്നു അവർ ധരിച്ചിരുന്നത് ഞാൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു ഒന്നു നോക്കി. കണ്ണിൽ ഒരു ചതുര കണ്ണാടി വച്ചിട്ടുണ്ട്. മുൻപ് കണ്ട പരിചയം ഇല്ല ഒരു പുതുമുഖമായിരുന്നു.
" ആരായ്യി..... ""
അവർ പുറത്ത് നിൽക്കുന്ന എന്നെ നോക്കി കൊണ്ട് ചോദിച്ചു. ഞാനെന്തു പറയും എന്റെ ഭാര്യ അകത്തുണ്ടോ എന്നോ. അതോ എന്റെ ഭാര്യ എന്ന് പറയുന്ന ആ സ്ത്രീയെ നിങ്ങൾ കണ്ടോ എന്നോ. ഭാര്യയുടെ പേര് ചോദിച്ചാൽ ഞാൻ എന്തു പറയും അറിയില്ലെന്നോ അതോ ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല എന്നോ. അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിനുള്ളിൽ മിന്നി മാഞ്ഞു പോയി...
💬 Comments
View all comments