0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 594

ഭക്ഷണം ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല. ഇപ്പോഴത്തെ കാലത്ത് ഒരു ചായ ഇടാൻ പോലും അറിയാത്ത പെൺകുട്ടികൾ ഉണ്ട്. പക്ഷേ ഇവൾ അതിൽ പെടില്ല. ഞാൻ കിച്ചണിൽ നിൽക്കുന്ന അവളെ ഒന്ന് സൂക്ഷിച്ചു നോക്കി. ഞാൻ കഴിക്കുന്നത് നോക്കി നിൽക്കുകയാണ് അവൾ. എനിക്ക് ഭക്ഷണം ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് അവൾക്ക് പേടി ഉണ്ടാകും അതുകൊണ്ടായിരിക്കാം എന്നെ തന്നെ നോക്കി നിൽക്കുന്നത്. ഞാൻ എല്ലാം പെട്ടെന്ന് തന്നെ കഴിച്ച് എണീറ്റ് പുറത്തേക്ക് പോയി. തിരുവനന്തപുരം നഗരത്തിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തേരാപ്പാരാ നടന്നു. അതിനിടയിൽ ഞാൻ കുറെ കാഴ്ചകളും ആ നഗരത്തിൽ ശ്രദ്ധിച്ചിരുന്നു. വഴിയോര കച്ചവടക്കാർ, ഭിക്ഷക്കാർ, അന്യ നാട്ടിൽ നിന്നും സ്വന്തം കുടുംബത്തിന്റെ മുഴുവൻ ചുമതലയും തലയിലേറ്റി ഇവിടെ വന്ന് പണിയെടുക്കുന്ന ഹിന്ദിക്കാർ. ഇതൊക്കെ കാണുമ്പോൾ നമ്മൾ ഇവരെ ഒരു നിമിഷമെങ്കിലും ബഹുമാനിക്കണം. കാരണം അവരോളം വരില്ലേ നമ്മൾ. അങ്ങനെ അവിടുത്തെ ചുറ്റുപാടുകളിൽ ഉള്ള കാഴ്ചകളും കണ്ട് തിരിച്ചു നേരെ ഫ്ലാറ്റിലേക്ക് തന്നെ മടങ്ങി. പോകുന്ന വഴിയിൽ ഞാൻ എന്റെ മനസ്സിൽ ആ തീരുമാനമെടുത്തു. ഇന്ന് എന്തായാലും അവളുട പേര് ചോദിക്കണം. എന്റെ ഭാര്യ എന്ന പദവി ഏറ്റെടുത്ത അവളുടെ പേര് പോലും അറിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ ശരിയാകും. അങ്ങനെ ഫ്ലാറ്റിന്റെ അകത്തു കയറി ഞാൻ അവളെ തിരഞ്ഞു ഇന്നെന്തായാലും ചോദിക്കണം. പേര് പോലും അറിയാതെ എങ്ങനെ ഒരാളെ കൂടെ ജീവിക്കുന്നത്. അവിടെ മുഴുവൻ തിരക്കി നടന്നു അവളെ ഞാൻ കണ്ടില്ല. സാധാരണ കിച്ചണിലായിരിക്കും ഉണ്ടാവുക ഇപ്പോൾ അവിടെയും കാണാനില്ല. ഇതെവിടെ പോയി തുലഞ്ഞു നാശം. മനുഷ്യനെ

💬 Comments

View all comments