0%

Chapter Title : അലയുന്നു ഞാൻ 2 [Saran]

Author : Kambikathakal Read All Parts 593

പറഞ്ഞു. എങ്ങനെ ദേഷ്യം മാറും അങ്ങനെയുള്ള ഒരു പ്രവർത്തിയല്ലേ ഞാൻ ചെയ്തത്. ഞാൻ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തില്ലെങ്കിലും അമ്മയുടെ മുൻപിൽ ഞാൻ ഇപ്പോഴും തെറ്റ്കാരനാണ്. അതുകൊണ്ട് അത്ര എളുപ്പമൊന്നും അമ്മയ്ക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ല എന്നത് എനിക്കറിയാം.

അവൻ അങ്ങനെ കുറച്ചുനേരം എന്റെ കൂടെ ഇരുന്നിട്ട് എന്തോ തിരക്ക് ഉണ്ടെന്നും പറഞ്ഞു പോയി. ഞാൻ കുറച്ചു നേരം മുറിയിൽ പോയി കിടന്നു എന്തൊക്കെയോ ആലോചിച്ചു ഉറങ്ങിപ്പോയി. പിന്നെ അവൾ വിളിക്കുന്നത് കേട്ടാണ് ഞാൻ എണീക്കുന്നത്...

" അതെ.... അതെ..... ""

അവൾ എന്നെ തട്ടി വിളിക്കുകയാണ്‌. നാശം ഒന്നുറങ്ങാൻ സമ്മതിക്കില്ല ഇവൾക്ക് ഇപ്പോൾ എന്താ വേണ്ടത്.

"എന്താ......""

ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു.

" കഴിക്കാൻ.......വിളിക്കാൻ വന്നതാ......""

അവൾ പേടിയോടെ പറഞ്ഞു.... ""

" ഞാൻ വന്നോളാം. ഒന്ന് പോയി തരുവോ.... "മാരണം ""

അവൾ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പുറത്തേക്ക് പോയി. ഞാനൊന്ന് ഫ്രഷായി പുറത്തേക്ക് ഇറങ്ങി ടേബിളിൽ അവൾ വച്ചുണ്ടാക്കിയ സാധനങ്ങൾ ഇരിപ്പുണ്ട്. ഞാൻ ചെന്ന് ഓരോന്നായി നോക്കി. ചോറ്,സാമ്പാർ അവിയൽ,തോരൻ പിന്നെ ഒരു ഭംഗിക്ക് നാരങ്ങ അച്ചാറും ഉണ്ട്. ഇതൊക്കെ വായിൽ വയ്ക്കാൻ കൊള്ളാമോ എന്തോ. ഞാൻ എന്നോട് തന്നെ ആത്മഗതം പറഞ്ഞുകൊണ്ട് കഴിക്കാൻ ഇരുന്നു. ചോറും സാമ്പാറും കൂട്ടി ഒരു പിടി പിടിച്ചു. എന്റെ പൊന്നോ അടിപൊളി സാമ്പാർ ഒന്നും പറയാനില്ല വീട്ടിൽ അമ്മ ഉണ്ടാക്കുന്നതിനെ കാട്ടി മികച്ചതായിരുന്നു ഇത്. അതുപോലെതന്നെ ബാക്കി കറികളും എല്ലാം അടിപൊളി രുചിയായിരുന്നു. അപ്പോൾ ഇവൾക്ക് കൈപ്പുണ്യം എന്നൊരു സാധനം ഉണ്ട്. ഇത്രയും രുചികരമായ

💬 Comments

View all comments